ആറ്റിങ്ങലില്‍ ഫോട്ടോ ഫിനിഷിംഗില്‍ വി ജോയിയെ പിന്തള്ളി അടൂര്‍ പ്രകാശ്, ഇത്തവണയും കനല്‍ ഒരു തരി തന്നെ..!
തിരുവനന്തപുരം: വിജയസാധ്യതകള്‍ മാറിമറിഞ്ഞ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ആറ്റിങ്ങലില്‍ സിറ്റിങ് എംപി അടൂര്‍പ്രകാശിന് ജയം. അവസാന ലാപ് വരെ ആവേശകരമായ പോരില്‍ 1708 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അടൂര്‍പ്രകാശ് വിജയിച്ചത്. മൂന്നാം സ്ഥാനത്തായെങ്കിലും മണ്ഡലത്തിന്റെ ചരിത്രത്തില്‍ എന്‍ഡിഎയ്ക്കായി ഏറ്റവും കൂടുതല്‍ വോട്ടുകളെന്ന റെക്കോര്‍ഡുമായി കേന്ദ്രമന്ത്രി വി മുരളീധരനും കടുത്ത പോരാട്ടം കാഴ്ചവെച്ചു.
ഭൂരിപക്ഷം മാറിമറിഞ്ഞ ആറ്റിങ്ങലില്‍ ബി ജെ പി സ്ഥാനാര്‍ഥി വി മുരളീധരന്‍ ഇടയ്ക്ക് ഒന്നാമതെത്തിയിരുന്നു. കഴിഞ്ഞ തവണ ബി ജെ പിക്കായി മത്സരിച്ച ശോഭാ സുരേന്ദ്രന്‍ പിടിച്ച വോട്ടുകളേക്കാള്‍ കൂടുതല്‍ മുരളീധരന്‍ നേടി. ഇതോടെയാണ് മത്സരം കടുത്തത്. അടൂര്‍പ്രകാശിന്റെ വിജയത്തോടെ ഇത്തവണയും ലോക്‌സഭയില്‍ കേരളത്തില്‍ നിന്നുള്ള ഇടത് പ്രാതിനിധ്യം ഒന്നില്‍ ഒതുങ്ങുമെന്ന് ഉറപ്പായി. ആലത്തൂരില്‍ കെ രാധാകൃഷ്ണന്‍ ജയിച്ചതാണ് എല്‍ ഡി എഫിന് ആശ്വാസം. 22000 വോട്ടിന്റെ ലീഡിലാണ് ജയം.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































