ആന്ധ്രയില്‍ ജഗന്‍ ഭരണം അവസാനിപ്പിച്ച് ചന്ദ്രബാബു നായിഡു, ശര്‍മിള വന്നിട്ടും രക്ഷയില്ലാതെ കോണ്‍ഗ്രസ്
ഹൈദരാബാദ് : നിയസഭാ തെരഞ്ഞെടുപ്പ് നടന്ന ആന്ധ്രപ്രദേശില്‍ ഭരണകക്ഷിയായ വൈ എസ് ആര്‍ കോണ്‍ഗ്രസ് അധികാരത്തിനു പുറത്തേക്ക്. ചന്ദ്രബാബു നായിഡു നയിക്കുന്ന ടിഡിപിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ മുന്നണി ഇവിടെ അധികാരം ഉറപ്പിച്ചു.
Also Read ; ആലപ്പുഴയിലെ കനല്‍ ഒരുതരി കെടുത്തി കെ സി വേണുഗോപാല്‍, ലീഡ് 40000 ലേക്ക്
ആകെയുള്ള 175 സീറ്റുകളില്‍ 149 സീറ്റുകളിലും എന്‍ഡിഎ സഖ്യമാണ് മുന്നില്‍. ഇതില്‍ 125 സീറ്റുകളില്‍ ടി ഡി പിയും 17 സീറ്റുകളില്‍ പവന്‍ കല്യാണിന്റെ ജനസേനയും ഏഴിടത്ത് ബി ജെ പിയും ലീഡ് ചെയ്യുന്നു. 20 സീറ്റുകളില്‍ മാത്രമാണ് വൈ എസ് ആര്‍ കോണ്‍ഗ്രസിന് ലീഡുള്ളത്.
2019 ല്‍ 151 സീറ്റുകള്‍ നേടിയാണ് വൈ എസ് ആര്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. അന്ന് ടി ഡി പിക്ക് 23 സീറ്റും ജനസേനയ്ക്ക് ഒരു സീറ്റും മാത്രമാണ് ലഭിച്ചത്. ഇത്തവണ വൈ എസ് രാജശേഖര റെഡ്ഡിയുടെ മകള്‍ ശര്‍മിളയെ പാര്‍ട്ടിയിലെത്തിച്ച് കോണ്‍ഗ്രസ് നടത്തിയ പരീക്ഷണം ഫലം കണ്ടില്ല. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഒരു സീറ്റില്‍ പോലും കോണ്‍ഗ്രസിന് ലീഡില്ല.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം