മത്തി ഒരു ചെറിയ മീനല്ല ; കിലോയ്ക്ക് 280 മുതല്‍ 300 വരെ
കൊല്ലം: ട്രോളിങ് നിരോധനം നിലവില്‍ വന്നതോടെ സംസ്ഥാനത്ത് മത്സ്യവിലയില്‍ വന്‍ കുതിപ്പ്. കൊല്ലം നീണ്ടകര ഹാര്‍ബറില്‍ ഒരു കിലോ മത്തിക്ക് 280 മുതല്‍ 300 രൂപ വരെ വില ഉയര്‍ന്നു. ട്രോളിങ് നിരോധനത്തോടൊപ്പം മത്സ്യലഭ്യതയിലെ കുറവും വിലക്കയറ്റത്തിന് കാരണമായിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇനിയും വില ഉയരാനുള്ള സാധ്യതയും ഉണ്ട്. ഞായറാഴ്ച അര്‍ധരാത്രി 12 മണി മുതല്‍ ആരംഭിച്ച ട്രോളിങ് നിരോധനം ജൂലൈ 31 അര്‍ധരാത്രി വരെ 52 ദിവസം ട്രോളിംഗ് നിരോധനമുണ്ടാകും.
Also Read ; മോദി 3.0 ; പുതിയ കേന്ദ്രമന്ത്രിമാര്‍ ഇന്ന് ചുമതല ഏറ്റെടുക്കും
ട്രോളിംഗ് നിരോധനത്തിന്റെ അവസാന 15 ദിവസം ഇളവ് നല്‍കണമെന്നാണ് ബോട്ടുകാരുടെയുള്‍പ്പെടെ ആവശ്യം. രണ്ട് മാസത്തോളം നീളുന്ന ട്രോളിംഗ് നിരോധന കാലത്ത് പരമ്പരാഗത വള്ളങ്ങള്‍ക്ക് മാത്രമാണ് മത്സ്യബന്ധനത്തിന് അനുമതി. തുറമുഖങ്ങളുടെ പ്രവര്‍ത്തനം ഓരോന്നായി അവസാനിപ്പിച്ച് തുടങ്ങി. മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും ഈ സമയങ്ങള്‍ വറുതിയുടെ കാലമാകും. നിരോധന കാലയളവില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ നല്‍കുന്നത് ഊര്‍ജിതപ്പെടുത്തുന്നതടക്കമുള്ള നടപടികള്‍ സര്‍ക്കാര്‍ എടുത്തിട്ടുണ്ട്. അന്യസംസ്ഥാന ബോട്ടുകള്‍ ട്രോളിങ് നിരോധനം തുടങ്ങുന്നതിനു മുമ്പ് കേരളതീരം വിട്ടുപോകുന്നതിന് ബന്ധപ്പെട്ട തീരദേശ ജില്ലാ കളക്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കണമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചിട്ടുണ്ട്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































