രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിലെത്തും, ഒപ്പം പ്രിയങ്കയും; ആകാംക്ഷയോടെ രാഷ്ട്രീയകേരളം
കല്‍പറ്റ: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വന്‍വിജയത്തിന് ശേഷം രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിലെത്തും. വിമാനമാര്‍ഗം രാവിലെ കരിപ്പൂരിലെത്തുന്ന രാഹുല്‍ ഗാന്ധി മലപ്പുറം എടവണ്ണയിലും വയനാട് കല്‍പ്പറ്റയിലും വോട്ടര്‍മാരെ കാണും. വയനാട്ടിലെ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ക്കിടെ രാഹുല്‍ ഗാന്ധിക്ക് ഒപ്പം പ്രിയങ്കാ ഗാന്ധിയും ഇന്ന് മണ്ഡലത്തിലെത്തുമെന്നാണ് വിവരം.
ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് തന്നെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ വിജയിച്ചു കയറിയത്. തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം ഇതാദ്യമായാണ് രാഹുല്‍ മണ്ഡലത്തില്‍ എത്തുന്നത്. രാവിലെ ഒമ്പത് മണിക്ക് കരിപ്പൂരില്‍ വിമാനത്താവളത്തില്‍ എത്തുന്ന രാഹുല്‍ പത്തു മണിക്ക് എടവണ്ണയിലും ഉച്ചക്ക് രണ്ട് മണിക്ക് കല്പറ്റയിലും നടക്കുന്ന പൊതുസമ്മേളനങ്ങളില്‍ പങ്കെടുക്കും. ശേഷം റോഡ് മാര്‍ഗം കണ്ണൂരിലെത്തി, കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഡല്‍ഹിയിലേക്ക് മടങ്ങും.
എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും രാഹുല്‍ ഗാന്ധിക്ക് ഒപ്പം മണ്ഡലത്തില്‍ എത്തുമെന്നാണ് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കുന്നത്. രാഹുല്‍ രാജിവെക്കുന്നതോടെ വരുന്ന വയനാട്ടിലെ ഉപതിരഞ്ഞെടുപ്പില്‍ പ്രിയങ്കാ ഗാന്ധി മത്സരിക്കുമെന്ന പ്രചാരണത്തിന് ആക്കം കൂട്ടുന്നതാണ് പ്രിയങ്കയുടെ വരവ്. തെരഞ്ഞെടുപ്പിലെ മികച്ച മുന്നേറ്റത്തിന് ശേഷം ആദ്യമായി കേരളത്തില്‍ എത്തുന്ന രാഹുലിന്റെയും പ്രിയങ്കയുടെയും പ്രഖ്യാപനങ്ങള്‍ എന്താകുമെന്ന് അറിയാനാണ് രാഷ്ട്രീയ കേരളത്തിന്റെയും കാത്തിരിപ്പ്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































