കാന്‍ ചലച്ചിത്രമേളയിലെ താരങ്ങളെ ആദരിച്ച് സര്‍ക്കാര്‍ ; കുവൈറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഉദ്ഘാടന പരിപാടികള്‍ ഒഴിവാക്കി

2024ലെ കാന്‍ ചലച്ചിത്രമേളയില്‍ രാജ്യത്തിന് അഭിമാനമായ സന്തോഷ് ശിവന്‍, ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ എന്ന സിനിമയിലെ മലയാളി അഭിനേതാക്കളായ കനി കുസൃതി, ദിവ്യപ്രഭ, ഹൃദൂ ഹാറൂണ്‍, അസീസ് നെടുമങ്ങാട് തുടങ്ങിയവരെ സംസ്ഥാന സര്‍ക്കാര്‍ ആദരിച്ചു. എന്നാല്‍ കുവൈറ്റിലുണ്ടായ ദുരന്തത്തെ തുടര്‍ന്ന് ഇന്ന് അതിഥികളുമായി തിരുവനന്തപുരത്ത് ആഘോഷമാക്കാനിരുന്ന ഉദ്ഘാടന പരിപാടി ഒഴിവാക്കിയിരുന്നു.
Also Read; കുവൈറ്റ് തീപിടിത്തം; മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ഇന്ത്യന്‍ വ്യോമസേനയുടെ വിമാനങ്ങള്‍
സെക്രട്ടേറിയറ്റിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ലളിതമായ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ താരങ്ങള്‍ക്ക് പുരസ്‌കാരം സമ്മാനിച്ചു. കലാജീവിതത്തില്‍ ഇനിയും വലിയ ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കട്ടെയെന്ന് താരങ്ങള്‍ക്കൊപ്പം എടുത്ത ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുകൊണ്ട് മുഖ്യമന്ത്രി ആശംസിച്ചു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
കാന്‍ ചലച്ചിത്ര മേളയില്‍ ഗ്രാന്‍ഡ് പ്രീ പുരസ്‌കാരം നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ ‘ഓള്‍ വി ഇമേജിന്‍ ആസ് ലൈറ്റ്’ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കനി കുസൃതി, ദിവ്യ പ്രഭ, അസീസ് നെടുമങ്ങാട്, ഹൃദു ഹാറൂണ്‍ എന്നിവരെ ആദരിച്ചു. കുവൈത്ത് തീപിടിത്ത ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മറ്റ് ആഘോഷപരിപാടികള്‍ ഒഴിവാക്കി സെക്രട്ടേറിയറ്റിലെ കോണ്‍ഫറന്‍സ് ഹാളിലായിരുന്നു ലളിതമായ ചടങ്ങ്. കാനില്‍ ഇന്ത്യന്‍ സിനിമയുടെ യശസ്സുയര്‍ത്തിയ മറ്റ് കലാകാരന്മാര്‍ക്കും അഭിനന്ദനങ്ങള്‍. കലാജീവിതത്തില്‍ ഇനിയും വലിയ ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കട്ടെ എന്നാശംസിക്കുന്നു എന്നായിരുന്നു മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ കുറിപ്പ്.
ഈ വര്‍ഷത്തെ കാന്‍ മേളയില്‍ പിയര്‍ അജെന്യൂ പുരസ്‌കാരമാണ് സന്തോഷ് ശിവന്‍ നേടിയത്. അന്താരാഷ്ട്ര തലത്തില്‍ മികവ് പുലര്‍ത്തുന്ന ഛായാഗ്രാഹകര്‍ക്ക് നല്‍കുന്ന പുരസ്‌കാരമാണിത്. ഈ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യക്കാരന്‍ കൂടിയാണ് സന്തോഷ് ശിവന്‍.