October 25, 2025
#Politics #Top Four

ബാര്‍ കോഴ വിവാദം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന്റെ മൊഴിയെടുത്ത് ക്രൈം ബ്രാഞ്ച്

കൊച്ചി: ബാര്‍ കോഴ വിവാദത്തില്‍ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന്‍ അര്‍ജുന്‍ രാധാകൃഷ്ണന്റെ മൊഴിയെടുത്ത് ക്രൈം ബ്രാഞ്ച്. ബാറുടമകളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമായതിനാലാണ് അര്‍ജുന്റെ മൊഴിയെടുക്കുന്നതെന്ന് ക്രൈം ബ്രാഞ്ച് പറഞ്ഞു.

വെള്ളയമ്പലത്തെ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. മൊഴിയെടുക്കല്‍ ഒന്നേകാല്‍ മണിക്കൂര്‍ നീണ്ടു. ക്രൈം ബ്രാഞ്ചിന്റെ ചോദ്യങ്ങള്‍ക്ക് താന്‍ മറുപടി നല്‍കിയെന്ന് അര്‍ജുന്‍ മാധ്യമങ്ങളോട് പറഞ്ഞു. അവര്‍ തൃപ്തിയോടെയാണ് മടങ്ങിയത് എന്ന് തോന്നുന്നു. താന്‍ ബാറുടമകളുടെ ഗ്രൂപ്പില്‍ ഇല്ല. ക്രൈം ബ്രാഞ്ചിന് ചില കാര്യങ്ങളില്‍ വ്യക്തത വേണ്ടിയിരുന്നു. ആ ചോദ്യങ്ങള്‍ക്ക് ഉത്തരവാദപ്പെട്ട പൗരന്‍ എന്ന നിലയ്ക്കുള്ള മറുപടി താന്‍ നല്‍കി. ഭാര്യാപിതാവിന്റെ ഫോണ്‍ താനല്ല ഉപയോഗിക്കുന്നതെന്നും അര്‍ജുന്‍ പറഞ്ഞു.

ഇടുക്കിയിലെ ബാറുമകളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അര്‍ജുന്‍ അംഗമാണെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. അര്‍ജുന്‍ രാധാകൃഷ്ണന്റെ ഭാര്യാ പിതാവ് ബാര്‍ ഉടമയാണ്. മൂന്ന് പ്രാവശ്യം ഫോണ്‍ വിളിച്ചിട്ടും അര്‍ജുന്‍ അന്വേഷണവുമായി സഹകരിച്ചില്ല. സഹകരിക്കാത്തതുകൊണ്ട് ചോദ്യം ചെയ്യലിനായി ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു.

Also Read; തലേദിവസം മദ്യപിച്ചിട്ടുണ്ടോ?, പിറ്റേന്ന് കുടുങ്ങിയേക്കാം; ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കുക!

Leave a comment

Your email address will not be published. Required fields are marked *