കുവൈറ്റ് തീ പിടിത്തം വലിയ ദുരന്തമാണെന്നും അതീവ ദു:ഖകരമായ സംഭവമാണെന്നും മനുഷ്യത്വമുണ്ടെങ്കില്‍ മുഖ്യമന്ത്രി മരിച്ചവരുടെ വീട്ടിലെത്തുമായിരുന്നു എന്നും വി മുരളീധരന്‍വി മുരളീധരന്‍
തിരുവനന്തപുരം: കുവൈറ്റ് തീ പിടിത്തം വലിയ ദുരന്തമാണെന്നും അതീവ ദു:ഖകരമായ സംഭവമാണെന്നും കേന്ദ്ര മന്ത്രി വി മുരളീധരന്‍. കേന്ദ്ര സര്‍ക്കാര്‍ വേണ്ട നടപടികള്‍ ചെയ്തുവെന്നും വിഷയത്തില്‍ ഒരു അടിസ്ഥാനവുമില്ലാതെ കേന്ദ്രസര്‍ക്കാരിനെതിരെ മുഖ്യമന്ത്രി പെരുമാറുകയാണെന്നും വി മുരളീധരന്‍ ആരോപിച്ചു. മനുഷ്യത്വം അല്‍പ്പം ഉണ്ടെങ്കില്‍ മുഖ്യമന്ത്രി മരിച്ചവരുടെ വീട് സന്ദര്‍ശികുമായിരുനെന്നും മുരളീധരന്‍ വിമര്‍ശിച്ചു.
Also Read ; കുവൈറ്റില്‍ വീണ്ടും തീപിടുത്തം; 9 പേര്‍ക്ക് പരിക്ക്, മൂന്ന് പേര്‍ ഗുരുതരാവസ്ഥയില്‍
കുവൈറ്റ് തീപിടിത്തത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഗൗരവത്തോടെ വേണ്ട നടപടികള്‍ ചെയ്തു. വിദ്ദേശകാര്യ മന്ത്രിയടക്കം സ്ഥലത്തെത്തി. നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുത്തിട്ടുണ്ട്. വിഷയത്തില്‍ ഒരു അടിസ്ഥാനവുമില്ലാതെയാണ് കേന്ദ്രസര്‍ക്കാരിനെതിരെ മുഖ്യമന്ത്രി പെരുമാറുന്നത്. മനുഷ്യത്വം അല്‍പ്പം ഉണ്ടെങ്കില്‍ മുഖ്യമന്ത്രി ഇന്നലെ മരിച്ചവരുടെ വീട്ടില്‍ എത്തണമായിരുന്നു. ആര്‍ക്കാണ് കൃതജ്ഞത ഇല്ലാത്തതെന്നും വി മുരളീധരന്‍ ചോദിച്ചു.
കേന്ദ്രവിദേശകാര്യ മന്ത്രി മൃതദേഹം കൊണ്ടുവരേണ്ട കാര്യങ്ങള്‍ എല്ലാം ചെയ്തു. ആരോഗ്യ മന്ത്രി പിന്നെന്തിനാണ് പോകുന്നത്?മുഖ്യമന്ത്രി മരിച്ചവരുടെ വീട്ടില്‍ സാന്നിധ്യം അറിയിച്ചില്ല. കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും വീഴ്ച്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് വാദത്തിന് ഇരിക്കാം. തടസ്സം സൃഷ്ടിക്കാനാണ് മന്ത്രിയെ പറഞ്ഞയച്ചത്. ദുരന്തത്തിലെങ്കിലും രാഷ്ട്രീയം മാറ്റിവെക്കണമെന്നും കുറച്ചെങ്കിലും വിവേകം കാണിക്കണമായിരുനെന്നും വി മുരളീധരന്‍ പറഞ്ഞു. കേരളത്തിന്റെ ആരോഗ്യ മന്ത്രിയ്ക്ക് അവിടെ പോയിട്ട് ഒന്നും ചെയ്യാനില്ലെന്നും സംസ്ഥാന മന്ത്രി സംസ്ഥാനത്തിന്റെ ചുമതല എടുക്കണമെന്നും കേന്ദ്രമന്ത്രിയുടെ ചുമതല കേന്ദ്രവും എടുക്കുമെന്നും മുരളീധരന്‍ പറഞ്ഞു.
ആരോഗ്യമന്ത്രിയ്ക്ക് കഴിവില്ലാത്തതുകൊണ്ടല്ല കുവൈറ്റില്‍ സംസ്ഥാന മന്ത്രിക്ക് ഒന്നും ചെയ്യാനില്ല. എന്നാല്‍ കഴിവിന്റെ കാര്യങ്ങള്‍ മെഡിക്കല്‍ കോളേജില്‍ കാണുന്നുണ്ട്. ഓരോരുത്തരും ചെയ്യേണ്ട കര്‍ത്തവ്യങ്ങള്‍ ഭരണഘടനയില്‍ പറയുന്നുണ്ട്. അത് മാത്രം ചെയ്താല്‍ മതിയെന്നും വി മുരളീധരന്‍. നാളെ വര്‍ക്കലയിലെയും ആരുവിക്കരയിലെയും എംഎല്‍എമാര്‍ അങ്ങോട്ട് പോകണം എന്ന് പറഞ്ഞാല്‍ എന്ത് ചെയ്യും. രാജ്യത്തിന് പുറത്തുള്ള ഭരണഘടനാപരമായ കര്‍ത്തവ്യം നിര്‍വഹിക്കുന്നതില്‍ കേന്ദ്രത്തിന് എന്തെങ്കിലും പിഴവുണ്ടോ എന്ന് ചൂണ്ടിക്കാണിക്കാം. അതിനെക്കാള്‍ വലിയ തമാശ പ്രതിപക്ഷ നേതാവിന്റെ കാര്യത്തിലാണ്. ശശി തരൂരിനെ വിളിച്ചു പറഞ്ഞിരുന്നെങ്കില്‍ ശശി തരൂര്‍ പറഞ്ഞു കൊടുത്തേനെ കഴിഞ്ഞ കാലങ്ങളില്‍ പാലിച്ചിട്ടുള്ള കീഴ് വഴക്കം എന്താണെന്ന്. ഇത് ബസ്റ്റാന്‍ഡ് അല്ല ചെന്നാല്‍ ഉടന്‍ കയറി പോകാനെന്നും അതിന് പൊളിറ്റിക്കല്‍ക്ലിയറന്‍സ് വേണമെന്നും മുരളീധരന്‍ പറഞ്ഞു.
ഇത്തരം വിവരക്കേടിനെ നരേന്ദ്രമോദിയെ പഴിച്ചിട്ട് കാര്യമില്ല. ഇങ്ങനെയുള്ള വിമര്‍ശനങ്ങള്‍ രാഷ്ട്രീയമായി ബിജെപിക്ക് ഗുണം ചെയ്യുമെന്നും മുരളീധരന്‍. തൃശ്ശൂരില്‍ കെ കരുണാകരന്റെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം സുരേഷ് ഗോപി ഇന്ദിരാഗാന്ധി ഭാരതത്തിന്റെ മാതാവെന്ന പോലെ കെ കരുണാകരന്‍ കോണ്‍ഗ്രസിന്റെ പിതാവാണെന്ന് പറഞ്ഞ പ്രസ്താവന ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് മുരളീധരന്‍ പറഞ്ഞു. സുരേഷ് ഗോപി മന്ത്രിയെന്ന നിലയില്‍ ധരാളം പറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അദ്ദേഹം എന്താണ് ഉദേശിച്ചത് എന്ന് അദ്ദേഹത്തിനോട് ചോദിച്ചു വ്യക്തമാക്കണമെന്നും മുരളീധരന്‍ പറഞ്ഞു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം