#kerala #Top News #Trending

സൈക്കിള്‍ മോഷ്ടിച്ചു വിറ്റ പ്രതിയെ നാട്ടുകാര്‍ കുടുക്കി, മന്ത്രി വി.ശിവന്‍കുട്ടി സമ്മാനിച്ച സൈക്കിള്‍ അവന്തികയ്ക്ക് തിരിച്ചുകിട്ടി

കൊച്ചി: അവന്തികയ്ക്ക് മന്ത്രി വി.ശിവന്‍കുട്ടി സമ്മാനിച്ച പുത്തന്‍ സൈക്കിള്‍ മോഷ്ടിച്ചയാള്‍ പിടിയിലായി. നാട്ടുകാരുടെ ഇടപെടലാണ് രണ്ടാമത് നഷ്ടപ്പെട്ട സൈക്കിള്‍ തിരിച്ചുകിട്ടാനിടയാക്കിയത്. മോഷണംപോയ ആദ്യ സൈക്കിള്‍ കണ്ടുപിടിച്ചുതരണമെന്ന് ആവശ്യപ്പെട്ട് ഇ-മെയില്‍ അയച്ച പാലാരിവട്ടം സ്വദേശിനി അവന്തികയ്ക്ക് കഴിഞ്ഞ പ്രവേശനോത്സവദിനത്തിലാണ് മന്ത്രി പുത്തന്‍ സൈക്കിള്‍ സമ്മാനിച്ചത്.

Also Read ; ‘മുഖ്യമന്ത്രിസ്ഥാനാര്‍ഥി ആയതുകൊണ്ട് ശൈലജ തോറ്റു’: സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ പി.ജയരാജന്‍

വെള്ളിയാഴ്ച പുലര്‍ച്ചെ നാലരയോടെയണ് പുതിയ സൈക്കിള്‍ ആലപ്പുഴ ആറാട്ടുവഴി പി.എച്ച്. വാര്‍ഡ് തൈപ്പറമ്പില്‍ വീട്ടില്‍ ഷാജി (59) മോഷ്ടിച്ചത്. നാട്ടുകാര്‍ ഒരുക്കിയ കെണിയില്‍ ഇന്നലെ രാവിലെ ഇയാള്‍ അകപ്പെട്ടു. മഴക്കോട്ട് ധരിച്ചെത്തിയ കള്ളനാണ് താഴുതകര്‍ത്ത് സൈക്കിളുമായി കടന്നതെന്ന് സി.സി.ടി.വി ദൃശ്യത്തില്‍ നിന്ന് വ്യക്തമായിരുന്നു. ദൃശ്യങ്ങള്‍ പാലാരിവട്ടത്തെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് കൈമാറി. അവന്തികയും പിതാവ് ഗിരീഷും പാലാരിവട്ടം സ്റ്റേഷനിലെത്തി പരാതി നല്‍കി. പൊലീസ് അന്വേഷണം ഒരുവശത്ത് പുരോഗമിക്കെ, കള്ളനെ പിടികൂടാന്‍ നാട്ടുകാരും രംഗത്തിറങ്ങി.

പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ മോഷ്ടാവ് രാത്രി വട്ടത്തിപ്പാലം ഭാഗത്ത് സ്വന്തം സൈക്കിളില്‍ എത്തുന്നതും അത് അവിടെ ഒതുക്കിവച്ചശേഷം നടന്നുനീങ്ങുന്നതും കണ്ടെത്തി. അവന്തികയുടെ വീട്ടില്‍ നിന്ന് അഞ്ഞൂറു മീറ്റര്‍ മാത്രം അകലെയാണ് ഈ സ്ഥലം. ഈ സൈക്കിള്‍ തിരിച്ചെടുക്കാന്‍ കള്ളന്‍ എത്തുന്നതുംകാത്ത് രണ്ടു കാറുകളിലായി നാട്ടുകാര്‍ നിലയുറപ്പിച്ചു. ശനിയാഴ്ച രാവിലെ ആറുവരെ കാത്തെങ്കിലും കള്ളന്‍ വന്നില്ല. ഏതാനുംപേര്‍ നിരീക്ഷണം തുടര്‍ന്നു. കുറച്ചുകഴിഞ്ഞ് പ്രതി സൈക്കിള്‍ എടുക്കാനെത്തി. കൈയോടെ പിടികൂടിയ പ്രതിയെ നാട്ടുകാര്‍ പൊലീസിന് കൈമാറി. പൊലീസ് ചോദ്യം ചെയ്തതോടെ മോഷ്ടിച്ച സൈക്കിള്‍ വിറ്റവിവരം പ്രതിയായ ഷാജി വെളിപ്പെടുത്തുകയായിരുന്നു.

കള്ളന്റെ കഥ

ആക്രിപെറുക്കി കഴിയുന്നയാളാണ് ഷാജി. തക്കം കിട്ടിയാല്‍ ഇരുമ്പ് ഉരുപ്പടികളും മോഷ്ടിക്കും. അവന്തികയ്ക്ക് മന്ത്രി നല്‍കിയ സൈക്കിള്‍ ഷാജി ഫോര്‍ട്ടുകൊച്ചി സ്വദേശിക്ക് 1500 രൂപയ്ക്ക് വിറ്റിരുന്നു. പൊലീസ് ബന്ധപ്പെട്ടതോടെ ഇയാള്‍ സൈക്കിള്‍ പാലാരിവട്ടം സ്റ്റേഷനില്‍ എത്തിച്ചു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി സൈക്കിള്‍ അവന്തികയ്ക്ക് കൈമാറുമെന്ന് പാലാരിവട്ടം പൊലീസ് പറഞ്ഞു. അവന്തികയുടെ ആദ്യ സൈക്കിള്‍ മോഷ്ടിച്ചത് ഷാജിയല്ലെന്നാണ് വിവരം.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

 

Leave a comment

Your email address will not be published. Required fields are marked *