ബിജെപി മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനി ആശുപത്രിയില്‍

ഡല്‍ഹി: ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രായാധിക്യത്താലുള്ള അസ്വസ്ഥതകളെ തുടര്‍ന്നാണ് അദ്വാനിയെ ബുധനാഴ്ച രാത്രി ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം നിരീക്ഷണത്തില്‍ തുടരുകയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. 96 വയസ്സുള്ള അദ്വാനിയെ യൂറോളജി വിഭാഗം ഡോക്ടര്‍മാരാണ് ചികിത്സിക്കുന്നത്.
Also Read ; ഇന്ത്യ ഹിന്ദുരാഷ്ട്രമല്ലെന്ന് ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചു; നൊബേല്‍ സമ്മാന ജേതാവ് അമര്‍ത്യാ സെന്‍
രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്ന നല്‍കി മുന്‍ ഉപപ്രധാനമന്ത്രിയായ എല്‍ കെ അദ്വാനിയെ മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് രാജ്യം ആദരിച്ചിരുന്നു. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ ഡല്‍ഹിയിലെ വസതിയില്‍ നടന്ന പരിപാടിയില്‍ അന്ന് അദ്വാനി പങ്കെടുത്തിരുന്നു. എല്‍ കെ അദ്വാനി 2002 ജൂണ്‍ മുതല്‍ 2004 മെയ് വരെ ഇന്ത്യയുടെ ഉപപ്രധാനമന്ത്രിയായും 1999 ഒക്ടോബര്‍ മുതല്‍ 2004 മെയ് വരെ ബിജെപിയുടെ ദേശീയ അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..