എന്നെ ബലിയാടാക്കിയപ്പോള്‍ ആരും മിണ്ടിയില്ല, ശമ്പളം തരണമെന്ന് ആദ്യം പറഞ്ഞത് ജഗതി ശ്രീകുമാറാണ്- ഇടവേള ബാബു
കൊച്ചി: സമൂഹമാധ്യമങ്ങളില്‍ തന്നെ പലരും ബലിയാടാക്കിയപ്പോള്‍ ‘അമ്മ’ സംഘടനയിലെ ആരും പിന്തുണച്ചില്ലെന്ന് സ്ഥാനമൊഴിഞ്ഞ ജനറല്‍ സെക്രട്ടറി ഇടവേള ബാബു. സംഘടനയിലെ ഇത്തവണത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചിലര്‍ തനിക്ക് ‘പെയ്ഡ് സെക്രട്ടറി’ എന്ന അലങ്കാരം ചാര്‍ത്തിത്തന്നതായും അദ്ദേഹം വിടവാങ്ങല്‍ പ്രസംഗത്തില്‍ വികാരഭരിതനായി പറഞ്ഞു.
Also Read ; മലവെള്ളപ്പാച്ചില്‍; അവധി ആഘോഷിക്കാനെത്തിയ ഒരു കുടുംബത്തിലെ ഏഴുപേര്‍ ഒലിച്ചുപോയി; 4 മരണം
സമൂഹമാധ്യമത്തില്‍ ആക്രമിക്കപ്പെട്ടപ്പോള്‍ ആരും സഹായത്തിനുണ്ടായില്ല. ഔദ്യോഗിക സ്ഥാനത്തിരുന്നുകൊണ്ട് മറുപടി പറയാനാകില്ല. പ്രതികരിക്കേണ്ടിയിരുന്നത് മറ്റുള്ളവരാണ്. പക്ഷേ, ഒരാള്‍പോലും മറുപടി പറഞ്ഞില്ല. പുതിയ ഭരണസമിതിയിലുള്ളവര്‍ക്ക് ഈ അവസ്ഥയുണ്ടാകരുത്. മമ്മൂട്ടിയും മോഹന്‍ലാലും ഇന്നസെന്റും എന്നും കൂടെ നിന്നതുകൊണ്ടാണ് പലതും സാധിച്ചത്.
ശമ്പളം തരണമെന്ന് ആദ്യം പറഞ്ഞത് ജഗതി ശ്രീകുമാറാണ്. അന്നത് ആരും കേട്ടില്ല. ഒന്‍പത് വര്‍ഷം മുന്‍പാണ് 30,000 രൂപ അലവന്‍സ് കിട്ടിത്തുടങ്ങിയത്. സ്ഥാനമൊഴിയുമ്പോള്‍ അത് 50,000 രൂപ ആയിട്ടുണ്ട്. പക്ഷേ, അതിലെ പതിനായിരം രൂപ മാത്രമാണ് എടുക്കാറുള്ളത്. ബാക്കിയുള്ളത് ഡ്രൈവര്‍ക്കും ഫ്‌ലാറ്റിനുമാണ്. ആദ്യതവണ ജനറല്‍ സെക്രട്ടറിയായപ്പോള്‍ 36 ലക്ഷം രൂപയും രണ്ടാംവട്ടം ഒരുകോടിയും നീക്കിയിരിപ്പുണ്ടാക്കി. സ്ഥാനമൊഴിയുന്നത് സംഘടനയ്ക്ക് ആറരക്കോടി രൂപ ബാക്കിവെച്ചുകൊണ്ടാണ്- ഇടവേള ബാബു പറഞ്ഞു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം