കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; 14 വയസുകാരന്‍ മരിച്ചു

കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് സ്വകാര്യ ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. രാമനാട്ടുകര ഫാറൂഖ് കോളേജിനുസമീപത്തെ മൃദുലാണ് (14) മരിച്ചത്. ജൂണ്‍ 24നായിരുന്നു കുട്ടിയെ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്നു. രണ്ട് മാസത്തിനിടെ സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിക്കുന്ന മൂന്നാമത്തെ കുട്ടിയാണ് മൃദുല്‍.
Also Read ;തിരുവനന്തപുരത്ത് വയോധികയെയും മരുമകനെയും വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി
മൃദുലിന് ഇന്നല പുലര്‍ച്ചെ മുതല്‍ വിദേശത്തുനിന്ന് എത്തിച്ച മരുന്ന് നല്‍കിത്തുടങ്ങിയിരുന്നെങ്കിലും പ്രതികരിച്ചിരുന്നില്ല. സര്‍ക്കാര്‍ ഇടപെടലിനെത്തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് കോഴിക്കോട്ടേക്ക് മരുന്നെത്തിച്ചത്. അരമണിക്കൂറിനകം ആദ്യ ഡോസും, പകല്‍ പതിനൊന്നിന് രണ്ടാമത്തെ ഡോസും നല്‍കിയെങ്കിലും രാത്രി വൈകിയും ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായില്ല. രാത്രിയോടെ മരണവും സംഭവിച്ചു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം