‘എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായി മാറണം, എല്ലാവരേയും ഒരുപോലെ കാണണം’; നിയുക്ത എംപി ഷാഫി പറമ്പിലിന് മുല്ലപ്പള്ളി രാമചന്ദ്രന്റെ ഉപദേശം

കോഴിക്കോട്: നിയുക്ത വടകര എംപി ഷാഫി പറമ്പിലിന് മുല്ലപ്പള്ളി രാമചന്ദ്രന്റെ ഉപദേശം. ശാപ്പാട് രാമനും കല്യാണരാമനുമൊന്നും ആകാതെ എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായി മാറണമെന്നാണ് ഷാഫിക്ക് മുല്ലപ്പള്ളി നല്‍കിയ ഉപദേശം.
വടകരയിലെ എം പി ഓഫീസ് ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു അദ്ദേഹം. താന്‍ ആദ്യമായി എം പിയായി ശേഷം പത്ത് വര്‍ഷക്കാലം ഈ ഓഫീസില്‍ നിന്നാണ് പ്രവര്‍ത്തിച്ചതെന്ന് മുല്ലപ്പള്ളി പറഞ്ഞു.
പ്രിയങ്കരനായ ഷാഫിക് സര്‍വ മംഗങ്ങളും ആശംസിക്കുന്നു. ഞാന്‍ ആദ്യമായി എം പിയായി ശേഷം പത്ത് വര്‍ഷക്കാലം ഈ ഓഫീസില്‍ നിന്നാണ് പ്രവര്‍ത്തിച്ചത്. അന്ന് അനുയോജ്യമായൊരു ഓഫീസ് കിട്ടാന്‍ പ്രയാസപ്പെടുകയു ണ്ടായി. പക്ഷേ ശ്രീമാന്‍ ഭാസ്‌ക്കരന്‍ നായര്‍, അദ്ദേഹം ഇന്ന് നമ്മോടൊപ്പം ഇല്ല, അദ്ദേഹത്തിന്റെ പ്രിയ മകന്‍, അതുപോലെ തന്നെ അദ്ദേഹത്തിന്റെ ഭാര്യ കല്യാണി അമ്മ അന്ന് ഇവരെല്ലാവരുമാണ് ഈ ഓഫീസ് എനിക്ക് നല്‍കാന്‍ തീരുമാനിച്ചത്. ആ സുമനസ്സും ഉദാരതയും പ്രിയപ്പെട്ട ഷാഫിയോടും അവര്‍ കാണിക്കട്ടെ, ആ കുടുംബത്തോട് ഞാന്‍ നന്ദി പ്രകാശിപ്പിക്കുന്നു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
പ്രിയപ്പെട്ട ഷാഫിയോട് ഞാന്‍ എന്തെങ്കിലും പറയേണ്ടതായിട്ടുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. കാരണം ഷാഫി വടകര വന്നു, കണ്ടൂ, കീഴടക്കി എന്നും മുല്ലപ്പള്ളി പറഞ്ഞു. മറ്റൊരു കാര്യം ഞാന്‍ ഷാഫിയോട് പറയട്ടെ, എല്ലാവര്‍ക്കും ഷാഫിയെ ഇഷ്ടമാണ്. ഞങ്ങള്‍ വടകരക്കാര്‍, ഇത്രയേറെ ആതിഥ്യ മര്യാദയുള്ള ആളുകള്‍, ഞങ്ങള്‍ക്ക് നിങ്ങളൊക്കെ ഞങ്ങളുടെ വീടുകളിലേക്ക് വരണം, ഞങ്ങളുടെ ആഗ്രഹമാണ്. പക്ഷേ എല്ലാവടേയും എത്തിച്ചേരാന്‍ സാധിക്കുമോ, അങ്ങനെയൊരു കല്യാണ രാമന്‍ ആകാന്‍ സാധിക്കുമോ സാധിക്കില്ല എന്ന് മനസ്സിലാക്കണം. അപ്പോള്‍ ശാപ്പാട് രാമനും കല്യാണരാമനുമൊന്നും ആകാതെ എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായി നിങ്ങള്‍ മാറണമെന്നാണ് എനിക്ക് പറയാനുള്ളത്. അങ്ങയെ കാണാന്‍ വരുന്ന ആളുകളെയെല്ലാം തുല്യമായി കാണണമെന്നും മുല്ലപ്പള്ളി പറഞ്ഞു.