എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസിന് തീപിടിച്ചു; കുട്ടികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൊച്ചി: എറണാകുളം കുണ്ടന്നൂരില്‍ സ്‌കൂള്‍ ബസിന് തീപ്പിടിച്ചു. തേവര എസ് എച്ച് സ്‌കൂളിലെ ബസില്‍ നിന്നാണ് തീ ഉയര്‍ന്നത്. കുട്ടികളെ ബസ്സില്‍ നിന്നും സുരക്ഷിതമായി പുറത്തിറക്കിയത്‌കൊണ്ട് കുട്ടികള്‍ക്കാര്‍ക്കും പരിക്കേറ്റിട്ടില്ല. പുക ഉയര്‍ന്ന ഉടനെ കുട്ടികളെ മാറ്റിയതിനാല്‍ വലിയ ഒരു അപകടം ഒഴിവായി. എന്നാല്‍ ബസ് പൂര്‍ണമായും കത്തി നിശിച്ചു. മുന്‍ ഭാഗത്തുനിന്നാണ് തീ ഉയര്‍ന്നത്. ഉടന്‍ തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും കെടുത്താനായില്ല. തീ പടര്‍ന്നതിന്റെ കാരണം കണ്ടെത്താനായിട്ടില്ല.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം