ഒളിമ്പിക്‌സില്‍ കളിക്കാന്‍ വിരലറ്റം മുറിച്ചുമാറ്റിവച്ച് ഓസീസ് ഹോക്കി താരം

സിഡ്നി : പാരീസ് ഒളിമ്പിക്സില്‍ പങ്കെടുക്കാനായി പരിക്കേറ്റ കൈവിരലിന്റെ അറ്റം മുറിച്ചുമാറ്റി ഓസ്‌ട്രേലിയന്‍ ഹോക്കിതാരം മാറ്റ് ഡൗസണ്‍. ഒരു മത്സരത്തിനിടെയാണ് ഡൗസണിന്റെ വലതുകൈയുടെ മോതിരവിരലിന്റെ എല്ലിന് പൊട്ടലേറ്റത്.
Also Read ; അര്‍ജുന്‍ ഉള്‍പ്പെടെ മൂന്ന് പേരെ കണ്ടെത്താനുണ്ട് ; തിരച്ചില്‍ ഊര്‍ജിതമെന്ന് ജില്ലാ കളക്ടര്‍
പരിക്കുമാറാന്‍ വിരലിന് പ്ലാസ്റ്ററിട്ട് വിശ്രമിക്കുകയോ ശസ്ത്രക്രിയയിലൂടെ വിരല്‍ത്തുമ്പ് മുറിച്ചുമാറ്റുകയോ ചെയ്യാനാണ് ഡോക്ടര്‍ താരത്തോട് നിര്‍ദേശിച്ചത്. എന്നാല്‍, പ്ലാസ്റ്ററിട്ടാല്‍ പരിക്ക് ഭേദമാവാന്‍ കൂടുതല്‍ സമയമെടുക്കും. ഒളിമ്പിക്സില്‍ പങ്കെടുക്കാനും കഴിയില്ല. അതുകൊണ്ട് താരം രണ്ടാമത്തെ വഴി തെരഞ്ഞെടുത്തു.
Aussi
കളിയോടുള്ള ആത്മസമര്‍പ്പണമാണ് ഡൗസണിന്റെ പ്രവൃത്തിയെന്ന് ഓസീസ് കോച്ച് കോളിന്‍ ബാച്ച് പറഞ്ഞു. കഴിഞ്ഞ ഒളിമ്പിക്‌സില്‍ വെള്ളിനേടിയ ഓസ്‌ട്രേലിയന്‍ ടീം അംഗമാണ് ഡൗസണ്‍. ഫൈനലില്‍ ബെല്‍ജിയത്തോട് പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ തോല്‍ക്കുകയാിരുന്നു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം