October 18, 2024
#kerala #Top Four

ആഢംബരത്തിനും ധൂര്‍ത്തിനും വേണ്ടി തട്ടിയത് 20 കോടി;ധന്യയെ ഇന്ന് വിശദമായി ചോദ്യംചെയ്യും

തൃശ്ശൂര്‍: മണപ്പുറം കോംപ്‌ടെക് ആന്റ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡില്‍ നിന്നും 20 കോടി തട്ടിയെടുത്ത കേസില്‍ വെള്ളിയാഴ്ച കീഴടങ്ങിയ പ്രതി ധന്യാ മോഹനെ ഇന്ന് വിശദമായി ചോദ്യം ചെയ്യും. പ്രതിയായ ധന്യ കഴിഞ്ഞ പതിനെട്ട് വര്‍ഷമായി മണപ്പുറത്തെ ജീവനക്കാരിയാണ്. നിലവില്‍ അസിസ്റ്റന്റ് മാനേജറായ ധന്യ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ 20 കോടി രൂപയാണ് തട്ടിയെടുത്തത്.

Also Read ; കൊച്ചിയില്‍ സിനിമ ചിത്രീകരണത്തിനിടെ അപകടം ; നടന്‍ അര്‍ജുന്‍ അശോകനുള്‍പ്പടെ അഞ്ച് പേര്‍ക്ക് പരിക്ക്

തട്ടിയെടുത്ത തുക ബന്ധുക്കളുടെ അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. കൂടാതെ ഭര്‍ത്താവിന്റെ എന്‍ആര്‍ഐ അക്കൗണ്ടിലേക്കും പണമാറ്റി. ഇതിനായി കുഴല്‍പ്പണ സംഘങ്ങളുടെ സഹായം ലഭിച്ചെന്നാണ് വിവരം. ധന്യയുടെ കുഴല്‍പ്പണ ബന്ധവും പോലീസ് അന്വേഷിക്കും. ആകെമൊത്തം എട്ട് അക്കൗണ്ടിലേക്കാണ് പണം മാറ്റിയെന്നാണ് കണ്ടെത്തല്‍. ഇതോടെ കേസില്‍ കൂടുതല്‍ പേരുടെ പങ്ക്  പോലീസ്  അന്വേഷിക്കും.

ധന്യയുടെ പേരില്‍ മാത്രം അഞ്ച് ബാങ്ക് അക്കൗണ്ടുകള്‍ നിലവിലുണ്ട്. ധന്യയുടെ അക്കൗണ്ടിലെ പണം മരവിപ്പിക്കാന്‍ ബാങ്ക് അധികൃതര്‍ക്ക് പോലീസ് നോട്ടീസ് നല്‍കി. ധന്യയുടെയും ബന്ധുക്കളുടെയും പേരിലുള്ള സ്വത്തുക്കളും മരവിപ്പിക്കും. സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങിയിരുന്നു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

ആഢംബരത്തിനും ധൂര്‍ത്തിനുമായാണ് ധന്യ പണം ഉപയോഗിച്ചിരുന്നത്. ആറ് ആഢംബര കാറുകളാണ് ധന്യയുടെ പേരിലുള്ളത്. ധന്യ ഓണ്‍ലൈന്‍ റമ്മി കളിക്ക് അടിമയാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. രണ്ട് കോടി രൂപയുടെ ഓണ്‍ലൈന്‍ റമ്മി കളിയുടെ ഇടപാട് വിവരങ്ങള്‍ ഇന്‍കംടാക്‌സ് തേടിയിരുന്നു. എന്നാല്‍ ധന്യ വിവരം നല്‍കിയിരുന്നില്ല. ധന്യ കീഴടങ്ങിയെങ്കിലും ഭര്‍ത്താവ് ഒളിവിലാണ്. ഇന്നലെ കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെത്തിയാണ് ധന്യ കീഴടങ്ങിയത്.

 

Leave a comment

Your email address will not be published. Required fields are marked *