ബംഗളൂരുവിലെ ഹോട്ടലുകളിലേക്ക് ആടിന് പകരം നായ ഇറച്ചി

ബംഗളൂരു: ആട് മാംസം എന്ന നിലയില്‍ രാജസ്ഥാനില്‍ നിന്ന് ട്രെയിനില്‍ എത്തുന്നത് നായ ഇറച്ചിയെന്ന് ആക്ഷേപം. ഹോട്ടലുകളില്‍ വിതരണം ചെയ്യുന്നതിന് വെള്ളിയാഴ്ച എത്തിയ പാര്‍സലുകളിലെ സാമ്പിളുകള്‍ ആരോപണത്തെത്തുടര്‍ന്ന് രാസപരിശോധനക്ക് അയച്ചതായി ഭക്ഷ്യസുരക്ഷ അധികൃതര്‍ ശനിയാഴ്ച അറിയിച്ചു.
Also Read ; ടേബ്ള്‍ ടെന്നിസില്‍ ഹര്‍മീത്
വെള്ളിയാഴ്ച വൈകീട്ട് ട്രെയിനില്‍ എത്തിയ 90 പാര്‍സലുകളില്‍ ആട് മാംസമുണ്ടായിരുന്നു. ഇതില്‍ നായ ഇറച്ചിയുമുണ്ടെന്ന ആക്ഷേപമാണ് ഉയര്‍ന്നതെന്ന് ഭക്ഷ്യസുരക്ഷ കമീഷണറേറ്റ് പറഞ്ഞു. ആള്‍ക്കൂട്ടം പ്രതിഷേധവുമായി രംഗത്തുവന്നു. പോലീസ് സംഘത്തിന്റെ സംരക്ഷണത്തില്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നു തന്നെ മാംസം പിടിച്ചെടുക്കുകയായിരുന്നു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം