വയനാട്ടിലെ ഉരുള്‍പൊട്ടല്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

വയനാട്: ഉരുള്‍പൊട്ടലുണ്ടായ വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം. പാലം തകര്‍ന്നതിനാല്‍ മുണ്ടക്കൈ ടൗണിലെ ദുരന്തമേഖലയിലേക്ക് കൂടുതല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാനാവുന്നില്ല. ഈ മേഖലയിലുള്ളവരുമായി മൊബൈലിലും ബന്ധപ്പെടാനാവുന്നില്ല. ദുരിതാശ്വാസ ക്യാംപായിരുന്ന ഹൈസ്‌കൂളിലുണ്ടായിരുന്നവരെ രക്ഷിച്ചു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
ദുരന്തത്തില്‍ ഇതുവരെ 44 പേരാണ് മരിച്ചത്. വീടുകളും വാഹനങ്ങളും ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയിട്ടുണ്ട്. നൂറ് കണക്കിന് വീടുകള്‍ ഒറ്റപ്പെട്ടുപോയിരിക്കുകയാണ്. പുഴയില്‍ മൃതശരീരങ്ങള്‍ ഒഴുകിപ്പോകുന്ന ഭീകരമായ അവസ്ഥയാണ്. മുണ്ടക്കൈയില്‍ രക്ഷാപ്രവര്‍ത്തകരുള്‍പ്പെടെ നിരവധി പേരാണ് ഒറ്റപ്പെട്ടുപോയിരിക്കുന്നത്. സഹായം പ്രതീക്ഷിച്ച് നിരവധി മനുഷ്യരാണ് ഇവിടെയുള്ളത്. രക്ഷാദൗത്യത്തിന് പ്രതിസന്ധി സൃഷ്ടിച്ച് കനത്ത മഴ പെയ്യുന്നുണ്ട്.