ബാലുശ്ശേരിയില്‍ ഉഗ്ര ശബ്ദത്തോടെ മലവെള്ളം; സ്ഥലത്ത് പരിശോധന നടത്തി ഫയര്‍ഫോഴ്സ്
കോഴിക്കോട്: ബാലുശ്ശേരിയില്‍ മലവെള്ളം വലിയ ശബ്ദത്തോടെ ഭൂമിയിലേക്ക് ഒലിച്ചിറങ്ങുന്നതായി നാട്ടുകാര്‍. കോട്ടൂര്‍ പഞ്ചായത്ത് 5-ാം വാര്‍ഡ് പൂനത്ത് തുരുത്തമല കോളനിക്ക് സമീപമാണ് സംഭവം. വെള്ളം ശക്തമായി ഒലിച്ചിറങ്ങുന്ന ശബ്ദം കേട്ടതോടെ പ്രദേശത്തെ ജനങ്ങള്‍ വലിയ ഭീതിയിലാണ്. സംഭവം ശ്രദ്ധയില്‍ പെടുത്തിയതോടെ പേരാമ്പ്രയില്‍ നിന്നും ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്.
കഴിഞ്ഞ ദിവസം കോഴിക്കോട് വിലങ്ങാടില്‍ ഉരുള്‍പൊട്ടിയിരുന്നു. വയനാട് ദുരന്തത്തിന്റേയും വിലങ്ങാട് തുടര്‍ച്ചയായി ഉരുള്‍പൊട്ടിയതിന്റേയും പശ്ചാത്തലത്തില്‍ നാട്ടുകാര്‍ മുഴുവനും ആശങ്കയിലാണ്. കോഴിക്കോട് കളക്ടര്‍ ഉള്‍പ്പടെവിലങ്ങാട് ഉരുള്‍പൊട്ടിയ സ്ഥലം സന്ദര്‍ശിക്കുന്നതിനിടെയാണ് ഇന്നലെ വീണ്ടും ഉരുള്‍പൊട്ടിയത്. തുടര്‍ന്ന് കളക്ടറും സംഘവും അര മണിക്കൂറോളം സ്ഥലത്ത് കുടുങ്ങി. ഇവരെ റെസ്‌ക്യൂ ടീം ആണ് രക്ഷപ്പെടുത്തിയത്. വയനാട്ടില്‍ ഉണ്ടായതിന് സമാനമായ ഉരുള്‍ പൊട്ടലാണ് കഴിഞ്ഞ ദിവസം കോഴിക്കോട് വിലങ്ങാടും ഉണ്ടായതെന്നാണ് വിലയിരുത്തല്‍. ജനങ്ങള്‍ ജാഗ്രത പാലിച്ചതിനാല്‍ ആളപായം ഒഴിവാക്കാനായി.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..