#kerala #Top Four

നജീബ് കാന്തപുരത്തിന് ആശ്വാസം ; പെരിന്തല്‍മണ്ണ നിയമസഭാ തെരഞ്ഞെടുപ്പ് കേസ് ഹൈക്കോടതി തള്ളി

കൊച്ചി: നജീബ് കാന്തപുരത്തിന് ആശ്വാസം.എംഎല്‍എ ആയി തുടരാം. പെരിന്തല്‍മണ്ണ നിയമസഭാ തെരഞ്ഞെടുപ്പ്് കേസ് ഹൈക്കോടതി തള്ളി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ പി എം മുസ്തഫ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തളളിയത്.പെരിന്തല്‍മണ്ണ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 340 പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിയില്ലെന്നായിരുന്നു കെ പി എം മുസ്തഫയുടെ പരാതി.പ്രസൈഡിംഗ് ഓഫീസര്‍ ഒപ്പിട്ടില്ലെന്നായിരുന്നു കാരണം.

Also Read; ‘വിനേഷ് തോറ്റതല്ല, തോല്‍പ്പിച്ചതാണ്’; ഫോഗട്ടിന്റെ വിരമിക്കലിന് പിന്നാലെ പ്രതികരണവുമായി ബജറംഗ് പൂനിയ

തെരഞ്ഞെടുപ്പില്‍ 38 വോട്ടുകള്‍ക്കാണ് നജീബ് കാന്തപുരം വിജയിച്ചത്. കേസുമായി ബന്ധപ്പെട്ട നടപടിക്കിടെ തെരഞ്ഞെടുപ്പ് രേഖകള്‍ അടങ്ങിയ പെട്ടി കാണാതെ പോയെന്ന് കണ്ടെത്തിയിരുന്നു. ഇത് പിന്നീട് മലപ്പുറം സഹകരണസംഘം ജോയിന്റ് രജിസ്ട്രാറുടെ ഓഫീസില്‍ നിന്ന് കണ്ടെത്തി. ഈ പെട്ടികള്‍ പിന്നീട് ഹൈക്കോടതിയില്‍ എത്തിച്ച് പരിശോധിച്ചിരുന്നു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *