തിരുവനന്തപുരം ജില്ലയില്‍ ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിയായ ശരണ്യയ്ക്കാണ് (24) രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശരണ്യയുടെ സ്രവ പരിശോധനാഫലം ഇന്നലെയാണ് ലഭിച്ചത്. അടുത്തിടെ നാവായിക്കുളം പഞ്ചായത്തിലെ ഇടമണ്ണിലെ തോട്ടില്‍ കുളിച്ചിരുന്നുവെന്ന് ശരണ്യ ആരോഗ്യ പ്രവര്‍ത്തകരോട് പറഞ്ഞു.
Also Read; മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷ: മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ ഇന്ന് യോഗം
നെയ്യാറ്റിന്‍കര കണ്ണറവിള, പേരൂര്‍ക്കട സ്വദേശികള്‍ക്കു പിന്നാലെയാണ് ജില്ലയില്‍ മൂന്നാമതൊരു സ്ഥലത്തും അമീബിക് മസ്തിഷജ്വരം സ്ഥിരീകരിക്കുന്നത്. ഇതോടെ രോഗം ബാധിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 7 ആയി. അതേസമയം ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..