October 26, 2025
#kerala #Top Four

റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകള്‍ മലയാള സിനിമയ്ക്ക് ദുഷ്‌പേരുണ്ടാക്കുന്നത്, സിനിമാ മേഖല സ്വയം നവീകരണത്തിന് തയ്യാറാകണം – ശശി തരൂര്‍

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് എം പി ശശിതരൂര്‍. ക്ലാസിക് സിനിമകളൊരുക്കിയ മലയാള സിനിമയ്ക്ക് ദുഷ്‌പേരുണ്ടാക്കുന്നതാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകളെന്നും സിനിമാ മേഖല സ്വയം നവീകരണത്തിന് തയ്യാറാകണമെന്നും ശശി തരൂര്‍ പറഞ്ഞു. അതേസമയം ഈ റിപ്പോര്‍ട്ട് ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെടുമെന്നും സര്‍ക്കാര്‍ ഈ വിഷയത്തില്‍ നിലപാടെടുക്കാന്‍ വൈകിയത് ക്ഷമിക്കാന്‍ പറ്റുന്നതല്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

Also Read ; എന്നോട് ആരും പരാതി പറഞ്ഞിട്ടില്ല, റിപ്പോര്‍ട്ട് ഞാന്‍ കണ്ടിട്ടില്ല, സര്‍ക്കാര്‍ ആവശ്യമായ നടപടി സ്വീകരിക്കും : മന്ത്രി ഗണേഷ് കുമാര്‍

റിപ്പോര്‍ട്ട് എന്തുകൊണ്ടാണ് സര്‍ക്കാര്‍ അഞ്ചുവര്‍ഷം പിടിച്ചുവെച്ചതെന്ന് അദ്ദേഹം ചോദിച്ചു. സ്ത്രീകള്‍ക്ക് സുരക്ഷിതമായ സാമൂഹിക സാഹചര്യമല്ല നിലനില്‍ക്കുന്നത്. മൊഴിനല്‍കിയ ആരും പരാതി നല്‍കിയില്ലെന്നാണ് മന്ത്രി പറയുന്നത്. സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്റെ റിപ്പോര്‍ട്ട് ഉണ്ടല്ലോ. പിന്നെ എന്തിനാണ് വീണ്ടും പരാതിയെന്നും തരൂര്‍ ചോദിച്ചു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

കൂടാതെ വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദത്തില്‍ ഫോറന്‍സിക് പരിശോധന വേണമെന്ന് പറഞ്ഞ തരൂര്‍ ഇത്തരത്തിലുള്ള ആളുകള്‍ ഒരു പാര്‍ട്ടിയിലും വേണ്ടെന്നും ഇത്തരമൊരു രാഷ്ട്രീയം കേരളത്തിനും ഇന്ത്യക്കും വേണ്ടെന്നും പറയുകയുണ്ടായി. കുറ്റക്കാര്‍ക്കെതിരെ അച്ചടക്കനടപടി എടുക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു.

Leave a comment

Your email address will not be published. Required fields are marked *