October 25, 2025
#Politics #Top Four

പികെ ശശിയെപ്പോലെ സത്യസന്ധനും സ്‌നേഹനിധിയുമായ ഒരു മനുഷ്യനെ താന്‍ കണ്ടിട്ടില്ലെന്ന് കെബി ഗണേഷ്‌കുമാര്‍

പാലക്കാട്: സി.പി.എം നേതാവ് പി.കെ ശശിയെപ്പോലെ സത്യസന്ധനും സ്‌നേഹനിധിയുമായ ഒരു മനുഷ്യനെ താന്‍ കണ്ടിട്ടില്ലെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. രാഷ്ട്രീയം നോക്കാതെ ആരെയും സഹായിക്കുന്ന വ്യക്തിയാണ് പി.കെ. ശശി. പാലക്കാട് ഭാഗത്ത് എന്ത് പ്രശ്നമുണ്ടായാലും ആദ്യം വിളിക്കുന്നത് ശശിയെയാണ്. അദ്ദേഹം വിചാരിച്ചാല്‍ അഹങ്കാരമില്ലാതെ സ്‌നേഹത്തിന്റെ ഭാഷയില്‍ കാര്യങ്ങള്‍ പറഞ്ഞ് പരിഹരിക്കാന്‍ കഴിയും. എം.എല്‍.എ ആയിരുന്നപ്പോഴും അല്ലെങ്കിലും രാഷ്ട്രീയം നോക്കാതെ അദ്ദേഹം എല്ലാവരേയും സഹായിക്കും. അതുകൊണ്ട്, തന്റെ മനസ്സില്‍ അദ്ദേഹത്തിന് സ്ഥാനമുണ്ടെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

‘ഏതൊരു മനുഷ്യനും നന്മ ചെയ്യാന്‍ തുടങ്ങിയാല്‍ അവനെ വേറെ കേസില്‍ പെടുത്താന്‍ നോക്കും. പേരെടുത്തവന്റെ മേല്‍ കല്ലെറിഞ്ഞാലേ ആരെങ്കിലും എറിഞ്ഞുവെന്ന് അറിയൂ. പി.കെ ശശിയെ കരിവാരിത്തേക്കാന്‍ നടത്തുന്ന ചില ശ്രമങ്ങളില്‍ സത്യമില്ല. സത്യമേവ ജയതേ എന്ന് മുദ്രാവാക്യമുള്ള ഒരു രാജ്യത്താണ് നാം ജീവിക്കുന്നത്. ഇവിടെ, കള്ളം പറയുകയും അസത്യം പ്രവര്‍ത്തിക്കുകയും ചെയ്താല്‍ നമ്മള്‍ മിടുക്കരാണെന്ന് പറയും. എന്നാല്‍ അത് താത്ക്കാലികം മാത്രമാണ്’എന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

Also Read; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി മന്ത്രി കെ.എന്‍ ബാലഗോപാല്‍

മണ്ണാര്‍ക്കാട്ടെ പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണ കോളേജിന്റെ പ്രവര്‍ത്തനങ്ങളിലും ഇതിലേക്ക് പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണസ്ഥാപനങ്ങളില്‍നിന്ന് ഫണ്ട് സ്വീകരിച്ചതിലും ക്രമക്കേടുണ്ടായെന്നുള്ള ആരോപണങ്ങളാണ് പികെ ശശിക്കെതിരെ ഉയര്‍ന്നത്.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *