ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം സമര്‍പ്പിക്കാന്‍ തയ്യാറെന്ന് മന്ത്രി സജി ചെറിയാന്‍
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം കോടതിയില്‍ സമര്‍പ്പിക്കാന്‍ തയ്യാറെന്ന് മന്ത്രി സജി ചെറിയാന്‍. റിപ്പോര്‍ട്ട് ഗൗരവമാണ് എന്നുള്ളതില്‍ സര്‍ക്കാറിന് തര്‍ക്കമില്ല. ഹൈക്കോടതി പറഞ്ഞത് അനുസരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും ഹൈക്കോടതി ഉത്തരവ് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
Also Read; സിനിമ സംഘടനകള്‍ മൗനം പാലിക്കുന്നത് ആര്‍ക്ക് വേണ്ടി, പവര്‍ഗ്രൂപ്പ് പിടി മുറുക്കിയോ?: സാന്ദ്ര തോമസ്
‘മാധ്യമങ്ങളുടെ സംശയങ്ങള്‍ക്കെല്ലാം മറുപടി പറയാനാകില്ല. സര്‍ക്കാരിന് ഒന്നും മറച്ചുവെക്കാനില്ല. ഭരണപരമായ കാര്യങ്ങള്‍ സര്‍ക്കാര്‍ പരിശോധിച്ചു. കോണ്‍ക്ലേവിനുള്ള നീക്കങ്ങള്‍ പുരോഗമിക്കുകയാണ്. ഹൈക്കോടതി എന്ത് പറഞ്ഞാലും നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. മന്ത്രി കെ എന്‍ ബാലഗോപാലിന്റെ പരാമര്‍ശത്തില്‍ ഇപ്പോള്‍ മറുപടി പറയാനില്ല. ബാലഗോപാല്‍ പറഞ്ഞത് പോസിറ്റീവായിട്ടാണ് എന്നാണ് മനസ്സിലാക്കുന്നത്. പറഞ്ഞത് കേട്ടിട്ടില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാറിനെ മോശമായി ചിത്രീകരിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാനല്ല കോണ്‍ക്ലേവ് നടത്തുന്നത്. സിനിമാനയം രൂപീകരിക്കാനാണ്. സിനിമാ മേഖലയുടെ സമഗ്ര പുരോഗതിയാണ് ലക്ഷ്യം. സര്‍ക്കാറിന്റെ നയം കോണ്‍ക്ലേവില്‍ വ്യക്തമാക്കുമെന്നും’ മന്ത്രി പറഞ്ഞു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നേരിട്ട് അന്വേഷണം സാധ്യമാണോയെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ആരാഞ്ഞു. അന്വേഷണത്തിന് പരാതിയുമായി ഇരകള്‍ മുന്നോട്ടുവരേണ്ട ആവശ്യമില്ലെന്നും ഹേമ കമ്മിറ്റിയിലെ വിഷയങ്ങള്‍ സമൂഹത്തെ ബാധിക്കുന്നതെന്നും കോടതി ചൂണ്ടിക്കാണിച്ചിരുന്നു.