എംഎല്‍എ സ്ഥാനം രാജിവെക്കില്ല ; സിനിമാ നയരൂപീകരണ സമിതിയില്‍ നിന്നും മുകേഷ് ഒഴിയും

കൊച്ചി: സിനിമാ നയരൂപീകരണ സമിതിയില്‍ നിന്നും മുകേഷ് പുറത്തേക്ക്. മുകേഷിനെ നയ രൂപീകരണ സമിതിയില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉള്‍പ്പെടെ ഉയര്‍ത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സിപിഐഎം തീരുമാനം. അതേസമയം മുകേഷിന്റെ എംഎല്‍എ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ തീരുമാനമൊന്നും ആയില്ല. മുകേഷ് എംഎല്‍എ സ്ഥാനത്ത് തുടരുമെന്നാണ് വിവരം.
Also Read ; നടിയുടെ ആരോപണത്തില്‍ സിദ്ദിഖിനെതിരെ കേസെടുത്ത് പോലീസ്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെയും പൊതുവായ സിനിമാ നയം രൂപീകരിക്കുന്നതിന്റെ ആവശ്യകതയുടെയും പശ്ചാത്തലത്തിലായിരുന്നു ഷാജി എന്‍ കരുണ്‍ അധ്യക്ഷനായി സിനിമാ നയരൂപീകരണ സമിതി രൂപീകരിച്ചത്. എന്നാല്‍ ലൈംഗികാരോപണം നേരിടുന്ന വ്യക്തി തന്നെ സമിതിയില്‍ തുടരുന്നത് ശരിയല്ലെന്ന് പറഞ്ഞ് പ്രതിപക്ഷം തന്നെ രംഗത്തെത്തിയിരുന്നു.
സിനിമാ മേഖലയില്‍ ആരോപണം നേരിടുന്ന വ്യക്തി തന്നെ സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ പഠിച്ച് നയം രൂപീകരിക്കാനുള്ള സമിതിയില്‍ അംഗമാക്കുന്നതിലൂടെ സര്‍ക്കാര്‍ എന്ത് നയമാണ് മുന്നോട്ട് വയ്ക്കുന്നത് എന്നാണ് പ്രതിപക്ഷം ഉന്നയിച്ച ചോദ്യം. നിലവില്‍ മുകേഷിനെ സമിതിയില്‍ നിന്നും ഒഴിവാക്കിയെന്ന ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..