മുകേഷിന് എംഎല്‍എ ആയി തുടരാന്‍ യോഗ്യതയില്ല; രാജി വെക്കണമെന്ന ആവശ്യം ശക്തമാക്കി പ്രതിപക്ഷം
കൊച്ചി: മുകേഷിനെതിരെ ലൈംഗികാരോപണ പരാതിയില്‍ കേസെടുത്തതിന് പിന്നാലെ എംഎല്‍എ സ്ഥാനം രാജി വെക്കണമെന്ന ആവശ്യം ശക്തമാകുന്നു. എത്ര വലിയ ആളായാലും മുഖം നോക്കാതെ നടപടിയെടുക്കണമെന്ന ആവശ്യമാണ് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉന്നയിക്കുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിഷ്പക്ഷമായ നടപടിയെടുക്കണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.
മുകേഷിന് നിയമബോധവും ധാര്‍മികതയുമുണ്ടെങ്കില്‍ എംഎല്‍എ സ്ഥാനത്ത് തുടരാന്‍ കഴിയില്ലെന്ന് ബിന്ദുകൃഷ്ണ പ്രതികരിച്ചു. മുകേഷിന് എംഎല്‍എ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നാണ് കൊല്ലത്തെ ജനങ്ങളുടെ നിലപാട്. എന്നാല്‍ സിപിഐഎം നേതൃത്വം മുകേഷിനെ സംരക്ഷിക്കുകയാണ്. കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഇത്രയും ആരോപണപരമ്പരകള്‍ ഉയര്‍ന്ന നേതാവ് വേറെയില്ല. മുകേഷ് എത്രയും പെട്ടെന്ന് രാജിവെക്കണം. അന്തസ്സുണ്ടെങ്കില്‍ രാജി വെച്ച് അന്വേഷണം നേരിടണമെന്നും ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു.
Also Read; നടിയുടെ പീഡന പരാതി ; ഇടവേള ബാബു, മണിയന്‍ പിള്ള രാജു എന്നിവര്‍ക്കെതിരെ കേസെടുത്ത് പോലീസ്
മുകേഷ് എംഎല്‍എയുടെ രാജി സിപിഐഎം ചോദിച്ചുവാങ്ങണമെന്ന് കെ കെ രമ എംഎല്‍എ ആവശ്യപ്പെട്ടു. മുകേഷിന് എംഎല്‍എ സ്ഥാനത്ത് തുടരാന്‍ യോഗ്യതയോ അര്‍ഹതയോ ഇല്ല. ധാര്‍മികതയുടെ പേരിലൊന്നും മുകേഷ് രാജി വെക്കുമെന്ന് കരുതുന്നില്ല. മുകേഷിനെ പാര്‍ട്ടി സംരക്ഷിക്കുകയാണ്. സിപിഐഎം ഇപ്പോഴും മുകേഷിനെ ന്യായീകരിച്ചുകൊണ്ടിരിക്കുകയാണ്. മതില്‍ തീര്‍ത്താല്‍ മാത്രം പോര, സ്ത്രീകളുടെ പ്രശ്നം പരിഹരിക്കാന്‍ കൂടി സര്‍ക്കാര്‍ തയ്യാറാകണം. ഇതൊരു തുടക്കമായി കാണുകയാണ്. പല രംഗങ്ങളിലും സ്ത്രീകള്‍ പുറത്തുവരണം. പല മേഖലകളിലെയും പൊയ്മുഖങ്ങള്‍ പുറത്തുവരണമെന്നും കെ കെ രമ കൂട്ടിച്ചേര്‍ത്തു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
മുകേഷ് രാജിവെക്കണമെന്ന ആവശ്യവുമായി ഷാനിമോള്‍ ഉസ്മാനും രംഗത്തെത്തി. മുകേഷ് പരാതിക്കാരിയെ അധിക്ഷേപിച്ചെന്നും എന്നിട്ടും സര്‍ക്കാര്‍ മുകേഷിനെ സംരക്ഷിക്കുകയാണെന്നും ഷാനിമോള്‍ ഉസ്മാന്‍ ആരോപിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ സര്‍ക്കാര്‍ വെട്ടിയ 11 പേജുകളില്‍ സിപിഐഎമ്മിന് വേണ്ടപ്പെട്ടവരുടെ പേരുകളുണ്ടെന്നും അവരെ സംരക്ഷിക്കാനുള്ള ശ്രമം നടക്കുന്നതായി സംശയമുണ്ടെന്നും ഷാനിമോള്‍ ഉസ്മാന്‍ കൂട്ടിച്ചേര്‍ത്തു.