‘മാഫിയകളുടെ സംരക്ഷകനായി പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രി രാജിവയ്ക്കണം’: കെ സുധാകരന്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ആഭ്യന്തര വകുപ്പിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പിണറായി വിജയന്‍ ഒരു ഭീകര ജീവിയാണെന്നും ഈ മുഖ്യമന്ത്രിയെ വച്ച് ഒരുദിവസം പോലും മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും കെപിസിസി നടത്തുന്ന സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സുധാകരന്‍ പറഞ്ഞു.
Also Read; മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് ആര്‍വൈജെഡി
‘മാഫിയകളുടെ സംരക്ഷകനായി പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രി രാജിവയ്ക്കണം. എട്ട് വര്‍ഷത്തിനിടെ കേരളത്തില്‍ 1,35,000 ബലാത്സംഗ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതാണ് പിണറായി ഭരണത്തിന്റെ നേട്ടം. ചക്കിക്കൊത്ത ചങ്കരന്‍ എന്നതുപോലെയാണ് മുഖ്യമന്ത്രിക്കൊത്ത പോലീസുകാര്‍. ഞാന്‍, എന്റെ കുടുംബം, എന്റെ സമ്പത്ത് എന്നതുമാത്രമാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം. ഈ നാട്ടിലെ ജീവിതങ്ങളുടെ ഹൃദയത്തുടിപ്പ് മനസിലാക്കാന്‍ പോലും അറിയാത്ത ഒരു ഭീകര ജീവിയാണ് എന്റെ നാട്ടുകാരനായ പിണറായി വിജയന്‍. പോലീസുകാരെ നിയന്ത്രിക്കാന്‍ കഴിവില്ലാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. രാജി വച്ചില്ലെങ്കില്‍ അടിച്ചുപുറത്താക്കാന്‍ കേരളത്തിലെ ജനത രംഗത്തുവരും’, എന്നും കെ സുധാകരന്‍ പറഞ്ഞു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 






















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































