January 21, 2025
#International #Top Four

ഹരിണി അമരസൂര്യ പുതിയ ശ്രീലങ്കന്‍ പ്രധാനമന്ത്രി

കൊളംബോ: ശ്രീലങ്കയുടെ 16-ാമത് പ്രധാനമന്ത്രിയായി ഹരിണി അമരസൂര്യയെ തിരഞ്ഞെടുത്തു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് അനുര കുമാര ദിസനായകെയ്ക്ക് മുമ്പാകെ ഹരിണി അമരസൂര്യ സത്യപ്രതിജ്ഞ ചെയ്തു. എന്‍പിപി എംപിയായ ഹരിണി അമരസൂര്യ സര്‍വ്വകലാശാല അധ്യാപികയും വിദ്യാഭ്യാസ അവകാശപ്രവര്‍ത്തകയുമാണ്.

Also Read ; അന്ന സെബാസ്റ്റ്യൻ്റെ മരണം ; ഇ വൈ ഓഫീസില്‍ നേരിട്ടെത്തി വിവരങ്ങള്‍ ശേഖരിച്ച്  ഉദ്യോഗസ്ഥര്‍

വിദ്യാഭ്യാസ-സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ പേരുകേട്ട അമരസൂര്യയുടെ നിയമനം ശ്രീലങ്കന്‍ രാഷ്ട്രീയത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്. ശ്രീലങ്കയുടെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണവര്‍. 2020-ലാണ് 54-കാരിയായ ഹരിണി ശ്രീലങ്കന്‍ പാര്‍ലമെന്റിലെത്തിയത്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *