കുട്ടിയുടെ ലിംഗനിര്‍ണയം നടത്തിയ യുട്യൂബര്‍ ഭാര്യയുടെ പ്രസവവും ചാനലില്‍ അപ്ലോഡ് ചെയ്തു, കേസായി..!

ചെന്നൈ: ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ സ്വകാര്യ ആശുപത്രിയില്‍ നിന്നു ചിത്രീകരിക്കുകയും കുട്ടിയുടെ പൊക്കിള്‍ക്കൊടി സ്വയം വേര്‍പ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ യുട്യൂബര്‍ മുഹമ്മദ് ഇര്‍ഫാനെതിരെ കേസെടുത്തു. പൊക്കിള്‍ക്കൊടി വേര്‍പെടുത്തുന്ന ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ തന്റെ യുട്യൂബ് ചാനലില്‍ ഇര്‍ഫാന്‍ പുറത്തുവിട്ടതിനു പിന്നാലെയാണ് ആരോഗ്യവകുപ്പ് നടപടി സ്വീകരിച്ചത്.
Also Read; ഓണ്‍ലൈന്‍ ട്രേഡിംഗിന്റെ മറവില്‍ കോടികള്‍ തട്ടിയെടുത്തു; രണ്ട് യുവാക്കള്‍ അറസ്റ്റില്‍
പൊക്കിള്‍ക്കൊടി വേര്‍പെടുത്താന്‍ ഡോക്ടര്‍മാര്‍ക്ക് മാത്രമേ അനുമതിയുള്ളൂവെന്നിരിക്കെ, ഇര്‍ഫാനെ ഇതിന് അനുവദിച്ച ഡോക്ടര്‍ക്കെതിരെയും ഷോളിംഗനല്ലൂരിലെ ആശുപത്രിക്കെതിരെയും നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. സംഭവം വിവാദമായതോടെ വീഡിയോ ചാനലില്‍ നിന്ന് നീക്കി. അപ്പോഴേക്കും ലക്ഷക്കണക്കിന് പേര്‍ വീഡിയോ കണ്ടു കഴിഞ്ഞിരുന്നു. കുട്ടിയുടെ ലിംഗനിര്‍ണ പരിശോധന നടത്തിയതിന്റെ വിവരങ്ങള്‍ ചാനലിലൂടെ പുറത്തുവിട്ടതിന് ഇര്‍ഫാനെതിരെ നേരത്തെ കേസെടുത്തിരുന്നു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..