വിജിലന്‍സില്‍ മലയാളം വേണ്ട, ഇംഗ്ലീഷ് മതിയെന്ന് നിര്‍ദേശം
ഭരണതലത്തില്‍ മലയാള ഭാഷ കൂടുതലായി ഉപയോഗിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. എന്നാല്‍ വിജിലന്‍സില്‍ മലയാളത്തിന് കടക്ക് പുറത്ത് എന്ന അവസ്ഥയാണ്. വിജിലന്‍സില്‍ മേലേതലത്തിലേക്ക് ഇനി ആരും മലയാളത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കി അയക്കരുതെന്നാണ് ഡിവൈഎസ്പിമാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. രണ്ടാഴ്ച മുമ്പുവരെ മലയാളത്തില്‍ തയ്യാറാക്കിയിരുന്ന റിപ്പോര്‍ട്ടുകള്‍ക്കാണ് ഇപ്പോള്‍ പൂട്ട് വീണത്. എന്നാല്‍ ഇംഗ്ലീഷിലേക്ക് മാറ്റുന്നതിന് എന്താണ് കാരണം എന്നതിന് വിശദീകരണം നല്‍കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ തയ്യാറായില്ല.
Also Read; ലോകത്തെ അമ്പരപ്പിച്ച ‘ടാര്‍സന്‍’ നടന്‍ അന്തരിച്ചു
വിജിലന്‍സ് കേസുകളില്‍ പ്രധാനമായത് 300 പേജ് വരെ വരുന്ന വസ്തുതാ റിപ്പോര്‍ട്ടാണ്. ഇത് വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിച്ച് അനുമതി നല്‍കിയ ശേഷമായിരിക്കണം തുടര്‍നടപടികളിലേക്ക് കടക്കുക. എഎസ്‌ഐ മുതല്‍ താഴോട്ടുള്ള ഉദ്യോഗസ്ഥരാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കുക. ഇവരില്‍ എല്ലാവരും ഇംഗ്ലീഷില്‍ നൈപുണ്യമുള്ളവരല്ലാത്തതിനാല്‍ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ രണ്ടാഴ്ചവരെ കാലതാമസമുണ്ടാവുന്നുണ്ട്. കൂടാതെ റിപ്പോര്‍ട്ടില്‍ ഭാഷാ പിശക് വന്നതിന് പരിഹാസമുണ്ടായ സംഭവവും ഇംഗ്ലീഷ് അറിയാത്തവര്‍ വിജിലന്‍സില്‍ വേണ്ട എന്ന പരാമര്‍ശവും ഉണ്ടായിട്ടുണ്ട്. വിജിലന്‍സ് ഉദ്യോഗസ്ഥരെല്ലാം ഈ നടപടിയില്‍ പ്രതിഷേധത്തിലാണ്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..