നവീന്‍ ബാബുവിന്റെ മരണം ; പ്രശാന്തിനെതിരെ കുരുക്ക് മുറുകുന്നു,പമ്പിന് അനുമതി തേടിയത് ചട്ടങ്ങള്‍ ലംഘിച്ചെന്ന് അന്വേഷണ റിപ്പോര്‍ട്ട്

കണ്ണൂര്‍: നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്നാരോപിച്ച ടി വി പ്രശാന്തിന് കുരുക്കായി ആരോഗ്യ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്. പ്രശാന്ത് പെട്രോള്‍ പമ്പിന് അനുമതി തേടിയത് ചട്ടങ്ങള്‍ എല്ലാം ലംഘിച്ചാണെന്ന് ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തി.പരിയാരം മെഡിക്കല്‍ കോളേജിലെ ഇലക്ട്രീഷ്യന്‍ ആയ പ്രശാന്ത് സ്ഥിരം സര്‍ക്കാര്‍ ജീവനക്കാരന്‍ ആകാനുള്ള പട്ടികയില്‍ ഉള്ള ആളാണ്. അതുകൊണ്ട് തന്നെ സര്‍വീസ്സില്‍ ഇരിക്കെ ബിസിനസ് സ്ഥാപനങ്ങള്‍ തുടങ്ങരുത് എന്ന ചട്ടം പ്രശാന്തിനും ബാധകം ആണ്.
Also Read; ഡല്‍ഹിയില്‍ ഇന്നും വായു മലിനീകരണം രൂക്ഷം ; വായു ഗുണനിലവാരം മോശം ക്യാറ്റഗറി 350 കടന്നു
പ്രശാന്ത് മെഡിക്കല്‍ കോളേജ് അധികാരികളുടെ അനുമതി വാങ്ങാതെയാണ് എന്‍ഒസിക്ക് അപേക്ഷിച്ചത് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.അതേസമയം അനുമതി വേണം എന്നത് അറിയില്ല എന്ന പ്രശാന്തിന്റ വാദം സംഘം തള്ളുന്നുമുണ്ട്. നിയമോപദേശം കൂടി തേടിയ ശേഷം പ്രശാന്തിനെതിരെ നടപടി വേണം എന്നാണ് ശുപാര്‍ശ. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമോപദേശം തേടി പ്രശാന്തിനെ പിരിച്ചു വിടാന്‍ ആണ് സാധ്യത.നേരത്തെ നവീന്‍ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തിനെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു. പ്രശാന്ത് ഇനി സര്‍ക്കാര്‍ ശമ്പളം വാങ്ങിക്കില്ലെന്നും പരിയാരം മെഡിക്കല്‍ കോളേജിലെ താല്‍കാലിക ജീവനക്കാരനായ ഇയാളെ ജോലിയില്‍ നിന്നും പിരിച്ചുവിടുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞിരുന്നു. നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് യാതൊരു വിധ തെളിവുമില്ലെന്നും എന്‍ഒസി നല്‍കിയത് നിയമപരമായിട്ടാണെന്നുമായിരുന്നു അന്വേഷണ റിപ്പോര്‍ട്ട്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..