November 12, 2024
#kerala #Top Four

നവീന്‍ ബാബുവിന്റെ മരണം; പി പി ദിവ്യക്കെതിരെ പാര്‍ട്ടി നടപടിയില്ല

കണ്ണൂര്‍: പി പി ദിവ്യക്കെതിരെ പാര്‍ട്ടി നടപടിയില്ല. വിഷയം ചര്‍ച്ച പോലും ചെയ്യാതെ പൂര്‍ണ വിവരങ്ങള്‍ പുറത്ത് വരട്ടെയെന്ന നിലപാടാണ് ജില്ലാ സെക്രട്ടറിയേറ്റ് സ്വീകരിച്ചത്. അതേസമയം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ദിവ്യ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ജില്ലാ കളക്ടറുടെ മൊഴിയില്‍ വ്യക്തതയില്ലെന്നടക്കം ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.

Also Read; അയോധ്യയിലെ കുരങ്ങുകള്‍ക്ക് ഭക്ഷണം നല്‍കാന്‍ 1 കോടി രൂപ സംഭാവന നല്‍കി ബോളിവുഡ് നടന്‍ അക്ഷയ്കുമാര്‍

തെറ്റ് ചെയ്തുവെന്ന് നവീന്‍ ബാബു പറഞ്ഞുവെന്ന കളക്ടറുടെ മൊഴി പരിശോധിക്കണമെന്നും ആവശ്യമുണ്ട്. തെറ്റുപറ്റിയെന്ന് നവീന്‍ ബാബു കളക്ടറോട് പറഞ്ഞതില്‍ പൂര്‍ണ മൊഴിയില്ല. സാക്ഷിയായ പ്രശാന്തിന്റെ പൂര്‍ണമൊഴി ഹാജരാക്കിയില്ലെന്നും ദിവ്യയുടെ ജാമ്യ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം ദിവ്യയുടെ ജാമ്യ ഹര്‍ജിയെ നവീന്‍ ബാബുവിന്റെ കുടുംബം എതിര്‍കക്ഷി ചേരും. ദിവ്യയ്ക്ക് ജാമ്യം അനുവദിക്കരുതെന്ന ആവശ്യമാകും നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ മുന്നോട്ടുവെക്കുക. താന്‍ യാത്രയയപ്പ് ചടങ്ങിനെത്തിയത് കളക്ടര്‍ ക്ഷണിച്ചിട്ടെന്ന മൊഴിയില്‍ ഉറച്ചുനില്‍ക്കുകയാണ് പി പി ദിവ്യ. അഴിമതിക്കെതിരെയാണ് താന്‍ സംസാരിച്ചതെന്നുമാണ് ദിവ്യയുടെ മൊഴി. ദിവ്യയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

 

Leave a comment

Your email address will not be published. Required fields are marked *