ഉള്ളിവില കുതിക്കുന്നു ; സംസ്ഥാനത്തും വര്‍ധന, മഹാരാഷ്ട്രയില്‍ ഉല്‍പാദനം കുറഞ്ഞു

കോഴിക്കോട്: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം സവാള വില കുതിച്ചുയരുന്നു. കോഴിക്കോട് മൊത്ത വിപണിയില്‍ കിലോയ്ക്ക് 74 രൂപയാണ് സവാളയുടെ വില. ഇത് ചില്ലറ വിപണിയില്‍ എത്തുമ്പോള്‍ 80 രൂപയായി മാറും. മഹാരാഷ്ട്രയിലെ സവാളയുടെയും ഉള്ളിയുടെയും ഉല്‍പാദനം കുറഞ്ഞതാണ് കേരളത്തിലെ സവാളയുടെ വില വര്‍ധിക്കാന്‍ കാരണം. കാലാവസ്ഥ പ്രശ്‌നങ്ങള്‍ കാരണം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് താരതമ്യം ചെയ്യുമ്പോള്‍ 25% മാത്രമാണ് ഇത്തവണ ഉത്പാദനം ഉണ്ടായിരിക്കുന്നത്.
അതുകൊണ്ടുതന്നെ മഹാരാഷ്ട്രയിലെ മുഴുവന്‍ മാര്‍ക്കറ്റുകളിലും വില വര്‍ധിക്കുകയാണ്. ഉല്‍പാദനം കുറഞ്ഞതിനാല്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് മഹാരാഷ്ട്രയില്‍ നിന്നും അധികം ഉള്ളി കയറ്റി വിടുന്നില്ല. സവാള ക്വിന്റലിന് 5400 രൂപ എന്ന റെക്കോര്‍ഡ് നിരക്കിലാണ് മഹാരാഷ്ട്രയിലെ മാര്‍ക്കറ്റുകളില്‍ വ്യാപാരികള്‍ ലേലം കൊള്ളുന്നത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..