മേപ്പാടിയില്‍ ദുരിതബാധിതര്‍ക്ക് നല്‍കിയ ഭക്ഷ്യകിറ്റില്‍ നിന്നും സോയാബീന്‍ കഴിച്ചു; കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ
മേപ്പാടി: മേപ്പാടിയില്‍ കുന്നംപറ്റയിലെ വാടക ഫ്‌ലാറ്റില്‍ കഴിയുന്ന ദുരിതബാധിതരായ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. മൂന്ന് കുട്ടികള്‍ക്കാണ് ശാരീരിക അസ്വസ്ഥത നേരിട്ടത്. ഇവരില്‍ ഒരാളെ വൈത്തിരിയിലെ ആശുപത്രിയിലേക്ക് മാറ്റി. ദുരിതബാധിതര്‍ക്കായി നല്‍കിയിരുന്ന ഭക്ഷ്യകിറ്റിലെ സോയാബീന്‍ കഴിച്ചിട്ടാണ് കുട്ടികള്‍ക്ക് ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടത് എന്നാണ് ആരോപണം. നിലവില്‍ കുട്ടികളുടെ ആരോഗ്യ നില തൃപ്തികരമാണ്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
ബുധനാഴ്ച വാങ്ങിയ സോയാബീന്‍ പിറ്റേദിവസം തന്നെ കഴിക്കുകയുമായിരുന്നു. പുറത്തു നിന്ന് കുട്ടികള്‍ക്ക് ഭക്ഷണം വാങ്ങികൊടുത്തിട്ടില്ലെന്നും ഭക്ഷ്യകിറ്റിലെ തന്നെ സാധനങ്ങളാണ് കഴിക്കാറുള്ളതെന്നും കുട്ടിയുടെ രക്ഷിതാക്കള്‍ പറയുന്നു. അതേസമയം, മേപ്പാടി പഞ്ചായത്തില്‍ വിതരണം ചെയ്ത ഭക്ഷ്യകിറ്റില്‍ നിന്നും കണ്ടെത്തിയ പുഴുവരിച്ച അരിയും കീറിയ വസ്ത്രങ്ങളും നിര്‍മ്മാണ്‍ എന്ന സന്നദ്ധ സംഘടന നല്‍കിയതാണെന്നാണ് എഡിഎം സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ നല്‍കിയ വിശദീകരണം. ഉപയോഗ ശൂന്യമായതിനുശേഷമാണ് ഇവ വിതരണം ചെയ്തതെന്നും പരിശോധനയില്‍ പ്രാണികളെ കണ്ടെത്തിയ സാഹചര്യത്തില്‍ മുഴുവന്‍ ഭക്ഷ്യവസ്തുക്കളും പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഭക്ഷ്യ കമ്മീഷന്‍ പറഞ്ഞു. സംഭവത്തില്‍ മുഖ്യമന്ത്രി വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രാഥമിക അന്വേഷണം നടത്തി അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശമുണ്ട്.
Also Read; ഉള്ളിവില കുതിക്കുന്നു ; സംസ്ഥാനത്തും വര്‍ധന, മഹാരാഷ്ട്രയില്‍ ഉല്‍പാദനം കുറഞ്ഞു