ഇരുമുടിക്കെട്ടിലെ അരി കൊടുത്താല്‍ പായസവും വെള്ളനിവേദ്യവും ലഭിക്കും
ശബരിമല: ഇരുമുടിക്കെട്ടില്‍ കൊണ്ടുവരുന്ന അരി നല്‍കിയാല്‍ പകരം ശര്‍ക്കരപ്പായസവും വെള്ള നിവേദ്യവും ലഭിക്കും. പതിനെട്ടാം പടിക്ക് തെക്കുഭാഗത്തായുള്ള കൗണ്ടറിലാണ് ഇവ ലഭിക്കുക. അരി കൊണ്ടുവന്നിട്ടില്ലെങ്കില്‍ 25 രൂപയ്ക്ക് പായസവും 20 രൂപയ്ക്ക് വെള്ളനിവേദ്യവും ലഭിക്കും. ഇരുമുടിക്കെട്ടിലെ അരി നിക്ഷേപിക്കാന്‍ സംവിധാനത്ത് കണ്ടെയ്‌നറുകളും സ്ഥാപിച്ചിട്ടുണ്ട്.
സന്നിധാനത്തെ ഇന്നത്തെ കാലാവസ്ഥ
വ്യാഴാഴ്ച സന്നിധാനത്തും പമ്പയിലും ആകാശം മേഘാവൃതമായിരിക്കും. ഉച്ചയ്ക്കുശേഷം നേരിയ മഴയ്‌ക്കോ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കോ സാധ്യതയുണ്ട്.