തൃശൂരില്‍ നടുറോഡില്‍ മുന്‍ഭാര്യയെ കുത്തിവീഴ്ത്തി, പ്രതി പുതുക്കാട് സ്റ്റേഷനില്‍ കീഴടങ്ങി
തൃശൂര്‍: നടുറോഡില്‍ യുവതിയെ മുന്‍ ഭര്‍ത്താവ് കുത്തിവീഴ്ത്തി. തൃശൂര്‍ പുതുക്കാട് സെന്ററില്‍ ഇന്നുരാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. ബബിത എന്ന യുവതിക്കാണ് കുത്തേറ്റത്. മുന്‍ ഭര്‍ത്താവ് കേച്ചേരി സ്വദേശി ലെസ്റ്റിനാണ് യുവതിയെ ആക്രമിച്ചത്. ലെസ്റ്റിന്‍ പുതുക്കാട് സ്റ്റേഷനിലെത്തി കീഴടങ്ങി. പുതുക്കാട്ടെ ഒരു ബാങ്കില്‍ ശുചീകരണ തൊഴിലാളിയാണ് ബബിത. രാവിലെ ജോലിക്കായി പോകുമ്പോഴായിരുന്നു ലെസ്റ്റിന്‍ ആക്രമിച്ചത്. കുതറി മാറാന്‍ ശ്രമിച്ചെങ്കിലും ബബിതയ്ക്ക് ഒമ്പത് തവണ കുത്തേറ്റു. ഓട്ടോ ഡ്രൈവര്‍മാരും വഴിയാത്രക്കാരും ചേര്‍ന്നാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. പുതുക്കാട് താലൂക്ക് ആശുപത്രിയിലാണ് യുവതിയെ ആദ്യം എത്തിച്ചത്. എന്നാല്‍ പരിക്ക് ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മൂന്ന് വര്‍ഷം മുമ്പാണ് ബബിതയും ലെസ്റ്റിനും വിവാഹ മോചിതരായത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..