December 22, 2024
#india #Politics #Top Four

മഹാരാഷ്ട്രയില്‍ ആഭ്യന്തരം മുഖ്യമന്ത്രിക്ക് തന്നെ ; പൊതുമരാമത്ത് ഷിൻഡെയ്ക്കും ധനകാര്യം അജിത് പവാറിനും

മുംബൈ: മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ നേതൃത്വത്തിലുള്ള മഹായുതി സഖ്യ സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന് തന്നെയാണ് ആഭ്യന്തര വകുപ്പിന്റെ ചുമതല. എന്നാല്‍ ശിവസേന നേതാവ് ഏക്‌നാഥ് ഷിന്‍ഡെ ആഭ്യന്തര വകുപ്പിന് അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ നിലവിലെ തീരുമാന പ്രകാരം മുഖ്യമന്ത്രി തന്നെ ആഭ്യന്തരം കൈകാര്യം ചെയ്യും. എന്‍സിപി നേതാവ് അജിത് പവാറിന് ധനകാര്യ ആസൂത്രണ വകുപ്പും ശിവസേന നേതാവ് ഏക്‌നാഥ് ഷിന്‍ഡെയ്ക്ക് പൊതുമരാമത്ത്, നഗരവികസനം തുടങ്ങിയ വകുപ്പുമാണ് നല്‍കിയിരിക്കുന്നത്.

Also Read ; വെള്ളാപ്പള്ളി നടേശന്റെ മുഖ്യമന്ത്രി പരാമര്‍ശത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല

അതേസമയം മഹാരാഷ്ട്ര സര്‍ക്കാരിലെ വകുപ്പ് വിഭജനം കഴിയുമ്പോള്‍ മന്ത്രിസഭയിലെ ശക്തന്‍ എന്ന പ്രതീതി ദേവേന്ദ്ര ഫട്‌നാവിസ് സൃഷ്ടിച്ചിട്ടുണ്ട്. ഊര്‍ജ്ജം, നിയമം ജുഡീഷ്യറി, പൊതുഭരണം തുടങ്ങിയ നിര്‍ണ്ണായക വകുപ്പുകളും മുഖ്യമന്ത്രി കൈവശം വയ്ക്കും. അജിത് പവാറിന് ധനകാര്യത്തിന് പുറമെ പ്രധാനപ്പെട്ട വകുപ്പായ എക്‌സൈസും കൈമാറിയിട്ടുണ്ട്. ശിവസേന നേതാവ് ഉദയ് സാമന്താണ് വ്യവസായ വകുപ്പ് മന്ത്രി. ബിജെപി നേതാവ് പങ്കജ മുണ്ടെ പരിസ്ഥിതി വകുപ്പും എന്‍സിപി നേതാവ് മാണിക്‌റാവു കോകട്ടെയ്ക്ക് കൃഷി വകുപ്പും കൈമാറി.

കഴിഞ്ഞ മന്ത്രിസഭയില്‍ ഉണ്ടായിരുന്ന പത്ത് മന്ത്രിമാരെ ദേവേന്ദ്ര ഫട്‌നാവിസ് ഒഴിവാക്കിയിട്ടുണ്ട്. 16 പുതുമുഖങ്ങളാണ് ഇത്തവണ മഹായുതി മന്ത്രിസഭയില്‍ ഇടം നേടിയത്. ബി.ജെ.പിക്ക് 19 മന്ത്രിസ്ഥാനങ്ങളും ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയ്ക്ക് 11ഉം അജിത് പവാറിന്റെ എന്‍.സി.പിക്ക് ഒമ്പതും മന്ത്രിസ്ഥാനങ്ങളാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

 

Leave a comment

Your email address will not be published. Required fields are marked *