ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകം ; 9 ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി

കണ്ണൂര്‍: നീണ്ട 19 വര്‍ഷത്തിന് ശേഷം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരന്റെ കൊലപാതക കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് വിധിച്ച് കോടതി. കണ്ണൂര്‍ കണ്ണപ്പുരത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ റിജിത്തിനെ വധിച്ച കേസിലാണ് പ്രതികള്‍ മുഴുവന്‍ കുറ്റാക്കാരെന്ന് കോടതി വിധിച്ചത്. 9 ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍. ഇവര്‍ക്കുള്ള ശിക്ഷ ജനുവരി 7 ന് വിധിക്കും. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയുടെതാണ് വിധി.
Also Read ; ദേവിക്കുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി പി വി അന്‍വര്‍
2005 ഒക്ടോബര്‍ 3നായിരുന്നു സജീവ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ റിജിത്തിനെ പ്രതികള്‍ വെട്ടി കൊലപ്പെടുത്തിയത്. അന്ന് മുതല്‍ തുടങ്ങിയ 19 വര്‍ഷത്തെ വിചാരണയ്‌ക്കൊടുവിലാണ് കേസില്‍ വിധി വരുന്നത്. വിവി സുധാകരന്‍, കെടി ജയേഷ്, സിപി രജിത്ത്, പിപി അജീന്ദ്രന്‍, ഐവി അനില്‍, പിവി ശ്രീകാന്ത്, വിവി ശ്രീജിത്ത്, പിപി രാജേഷ്, പിവി ഭാസ്‌കരന്‍ എന്നിവരാണ് പ്രതികള്‍. കേസിലെ മൂന്നാം പ്രതിയായിരുന്ന കെടി അജേഷ് വിചാരണക്കിടെ മരിച്ചിരുന്നു.
കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയതില്‍ സന്തോഷമുണ്ടെന്നും 19 വര്‍ഷവും മൂന്ന് മാസവും കാത്തിരിക്കേണ്ടി വന്നുവെന്നും റിജിത്തിന്റെ അമ്മ പറഞ്ഞു.ഏറെ വൈകാരികമായിരുന്നു അമ്മയുടേയും സഹോദരിയുടേയും പ്രതികരണം. 17 വര്‍ഷം വരെ അച്ഛന്‍ കാത്തിരുന്നു. 2 വര്‍ഷം മുമ്പ് അച്ഛന്‍ മരിച്ചു. ഇപ്പോള്‍ തനിച്ചായെന്നും മറ്റൊന്നും പറയാനില്ലെന്നും അമ്മ പറഞ്ഞു. വിധി കേള്‍ക്കാന്‍ അച്ഛനില്ലാതെ പോയെന്ന് സഹോദരിയും പ്രതികരിച്ചു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..