അറസ്റ്റിന് പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചന, ജീവനോടെ പുറത്തിറങ്ങാനായത് ഭാഗ്യം : പി വി അന്‍വര്‍
മലപ്പുറം: നിലമ്പൂര്‍ ഡിഎഫ്ഒ ഓഫീസ് അടിച്ച് തകര്‍ത്ത സംഭവത്തില്‍ റിമാന്‍ഡിലായ പി വി അന്‍വര്‍ എംഎല്‍എ ജയില്‍ മോചിതനായതിന് പിന്നാലെ പിണറായി വിജയനെതിരെ ആഞ്ഞടിച്ച് അന്‍വര്‍. തന്നെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിന് പിന്നില്‍ സര്‍ക്കാരിന്റെ ഗൂഡാലോചനയെന്ന് പറഞ്ഞ അന്‍വര്‍ കോടതി ഇടപെടല്‍ കാരണം സര്‍ക്കാരിന്റെ ലക്ഷ്യം നടന്നില്ലെന്നും പറഞ്ഞു.
പിണറായി കാലത്തെ ജയില്‍ അനുഭവം അത്ര നല്ലത് അല്ലായിരുന്നു. ഒരു ദിവസത്തിനുള്ളില്‍ ജയിലില്‍ നിന്ന് ജീവനോടെ പുറത്തിറങ്ങാനായത് ഭാഗ്യമായാണ് കാണുന്നത്. അറസ്റ്റ് ചെയ്ത നടപടിക്കെതിരെ യുഡിഎഫ് നേതാക്കള്‍ നല്‍കിയ പിന്തുണ പിണറായി വിജയനെ പുറത്താക്കുന്നത്തിനായുള്ള അടുത്ത മുന്നേറ്റങ്ങളിലും വേണമെന്നും പിവി അന്‍വര്‍ പറഞ്ഞു.
അതേസമയം, ജാമ്യം ലഭിച്ച് ജയിലിന് പുറത്തിറങ്ങിയ പി വി അന്‍വര്‍ എംഎല്‍എ ഇന്ന് പുതിയ സമര പരിപാടികള്‍ പ്രഖ്യാപിക്കും. അതിനിടെ ഇന്നലെ അറസ്റ്റിലായ അന്‍വറിന്റെ ഉറ്റ അനുയായി ഇ എ സുകുവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അന്‍വറിനെതിരെ ചുമത്തിയ അതേ വകുപ്പുകളാണ് സുകുവിനെതിരെയും എടുത്തിട്ടുള്ളത്. കേസിലെ ആറാം പ്രതിയാണ് സുകു. സമരത്തില്‍ പങ്കെടുത്ത മറ്റു പ്രതികളെയും ഉടന്‍ പിടികൂടാന്‍ നിലമ്പൂര്‍ പോലീസ് ശ്രമിക്കുന്നുണ്ട്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..