October 16, 2025
#Crime #kerala #Top Four

പത്തനംതിട്ടയില്‍ വീണ്ടും പോക്‌സോ കേസ് ; 17 കാരി പീഡനത്തിരയായി, 4 പേര്‍ അറസ്റ്റില്‍, ആകെ 9 പ്രതികള്‍

അടൂര്‍: പത്തനംതിട്ടയില്‍ വീണ്ടും പോക്‌സോ കേസ്. പത്തനംതിട്ട അടൂരിലാണ് സംഭവം. 17 കാരിയായ പെണ്‍കുട്ടിയാണ് പീഡനത്തിരയായ വിവരം തുറന്നു പറഞ്ഞത്. കേസില്‍ ആകെ 9 പ്രതികളാണുള്ളത്. അതില്‍ നാല് പേര്‍ പിടിയിലായി.
സ്‌കൂള്‍ അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് ശിശു ക്ഷേമ സമിതി (സി ഡബ്ല്യു സി) നടത്തിയ കൗണ്‍സിലിംഗില്‍ ആണ് ഒരു വര്‍ഷ കാലമായി ഉള്ള ലൈംഗിക ചൂഷണവും പീഡനവും പെണ്‍കുട്ടി തുറന്നു പറഞ്ഞത്. മറ്റ് പ്രതികള്‍ ഉടന്‍ പിടിയില്‍ ആകും എന്ന് അടൂര്‍ പോലീസ് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

Also Read ; എന്‍എം വിജയന്റെ ആത്മഹത്യ ; ഐസി ബാലകൃഷ്ണന്‍ എംഎല്‍എയുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയച്ചു

അതേസമയം കേരളത്തെയാകെ നടുക്കിയ പത്തനംതിട്ടയിലെ കായികതാരം പീഡനത്തിനിരയായ സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനും ഇടപ്പെട്ടിരിക്കുകയാണ്. 62 പേര്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന കായികതാരമായ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കഴിഞ്ഞ ദിവസം സ്വമേധയാ കേസെടുത്തു. രണ്ടാഴ്ചയ്ക്കുള്ളില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ട് ഡി ജി പിക്കും, ചീഫ് സെക്രട്ടറിക്കും നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്. കേസന്വേഷത്തിലെ നിലവിലെ സ്ഥിതി, പെണ്‍കുട്ടിയുടെ ആരോഗ്യ സ്ഥിതി, ചികിത്സ, കൗണ്‍സിലിംഗ്, നഷ്ടപരിഹാരം എന്നിവ സംബന്ധിച്ചും വിവരങ്ങള്‍ കൈമാറാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാധ്യമവാര്‍ത്തകള്‍ പരിഗണിച്ചാണ് നടപടി. പെണ്‍കുട്ടിയുടെ മാനുഷിക അവകാശങ്ങള്‍ ലംഘിക്കപ്പെട്ടെന്ന് നിരീക്ഷിച്ചുകൊണ്ടാണ് വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തത്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *