വികസന പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കാനുള്ള ആക്ഷന്‍പ്ലാന്‍ തയ്യാറാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം; ലക്ഷ്യം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ്

തിരുവനന്തപുരം: വികസന പദ്ധതികള്‍ വേഗത്തില്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ കര്‍മ്മപദ്ധതി ആവിഷ്‌കരിക്കുന്നു. അടുത്തവര്‍ഷം അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍, മുമ്പെങ്ങുമില്ലാത്തവിധം വികസനം സാധ്യമാക്കിയ സര്‍ക്കാര്‍ എന്ന പ്രതിഛായ സൃഷ്ടിക്കലാണ് ലക്ഷ്യം. പദ്ധതികളെല്ലാം ഈ വര്‍ഷം തന്നെ പൂര്‍ത്തീകരിക്കാന്‍ സമയക്രമം നിശ്ചയിച്ച് നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറ്റ് മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
Also Read; പി സി ജോര്‍ജ് ഐസിയുവില്‍; ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായാല്‍ പാലാ സബ് ജയിലേക്ക് മാറ്റും
ഓരോ മാസവും മുഖ്യമന്ത്രി ഇതിന്റെ പുരോഗതി വിലയിരുത്തും. ജില്ലകളില്‍ മന്ത്രിമാര്‍, എം.എല്‍.എമാര്‍, ജില്ലാ കളക്ടര്‍ എന്നിവരുള്‍പ്പെട്ട സമിതി ഓരോ ആഴ്ചയും വിലയിരുത്തും. ഇത് തദ്ദേശ തെരഞ്ഞെടുപ്പിലും ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടല്‍. ഇന്‍വെസ്റ്റ് കേരള നിക്ഷേപക ഉച്ചകോടി ഉജ്ജ്വല വിജയമായതിന്റെ ആവേശത്തിലാണ് സര്‍ക്കാരുള്ളത്.
ആകെ 1,52,905.67 കോടിയുടെ നിക്ഷേപ വാഗ്ദാനമാണ് ലഭിച്ചത്. ഇതില്‍ 1,15,747 കോടി രൂപയുടെ ധാരണാ, താത്പര്യ പത്രം ഒപ്പിട്ടു. 374 കമ്പനികള്‍ നിക്ഷേപത്തിന് തയ്യാറായി. ഐ.ടി രംഗത്തെ രണ്ട് ലക്ഷം ഉള്‍പ്പെടെ ആകെ അഞ്ച് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ. നിര്‍മ്മാണ പുരോഗതി കൈവരിക്കാത്ത കോവളം – ബേക്കല്‍ ജലപാത പദ്ധതിക്ക് പ്രത്യേക ശ്രദ്ധ നല്‍കണമെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..