സംസ്ഥാനത്തെ 77 പൊതുമേഖല സ്ഥാപനങ്ങള്‍ നഷ്ടത്തില്‍; 2016 ന് ശേഷം കെഎസ്ആര്‍ടിസി കണക്കുകള്‍ സമര്‍പ്പിച്ചിട്ടില്ലെന്നും സിഎജി റിപ്പോര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ 77 പൊതുമേഖല സ്ഥാപനങ്ങള്‍ നഷ്ടത്തിലെന്ന് കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ(സി.എ.ജി.) റിപ്പോര്‍ട്ട്. 18,026.49 കോടി രൂപയാണ് ഇവയുടെ ആകെ നഷ്ടമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കെ.എസ്.ആര്‍.ടി.സിയെ സംബന്ധിച്ചുള്ള പരാമര്‍ശം ആശങ്കാജനകമാണ്. 2016-ന് ശേഷം കെ.എസ്.ആര്‍.ടി.സി ഓഡിറ്റിന് രേഖകള്‍ നല്‍കിയിട്ടില്ലെന്നും സി.എ.ജി. റിപ്പോര്‍ട്ടില്‍ പറയുന്നു. 2020 മുതല്‍ 2023 മാര്‍ച്ച് വരെയുള്ള സി.എ.ജി റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്.
Also Read; നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ 480 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണസംഘം
44 സ്ഥാപനങ്ങള്‍ പൂര്‍ണമായി തകര്‍ന്നു. 18 പൊതുമേഖലാ സ്ഥാപനങ്ങള്‍ 1986 മുതല്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണെന്നും ഇവ അടച്ചുപൂട്ടാനുള്ള നടപടി ഊര്‍ജിതമാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കെ.എം.എം.എല്ലില്‍ ക്രമക്കേട് നടന്നതായും സി.എ.ജി കണ്ടെത്തി. അസംസ്‌കൃത വസ്തുക്കള്‍ വാങ്ങുന്നതില്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ല. ടെന്‍ഡര്‍ വിളിക്കാതെ വാങ്ങിയതില്‍ നഷ്ടമുണ്ടായി. 23.17 കോടിയാണ് നഷ്ടമുണ്ടായത്. യോഗ്യതയില്ലാത്തവര്‍ക്ക് കരാര്‍ നല്‍കുന്നു. പൊതു ടെന്‍ഡര്‍ വിളിക്കണമെന്നും സി.എ.ജി ശിപാര്‍ശ ചെയ്യുന്നു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..