പുരുഷമേധാവിത്വ സമൂഹത്തിന്റെ ഭാഗമായി ഉയര്‍ന്നുവരുന്നതാണ് ദിവ്യ എസ് അയ്യര്‍ക്കെതിരായ പരാമര്‍ശം; പിന്തുണയുമായി എംവി ഗോവിന്ദര്‍

കോഴിക്കോട്: ദിവ്യ എസ് അയ്യര്‍ക്ക് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. വലിയ സൈബര്‍ ആക്രമണമാണ് ദിവ്യയ്ക്കെതിരെ നടക്കുന്നതെന്നും പുരുഷമേധാവിത്വ സമൂഹത്തിന്റെ ഭാഗമായി ഉയര്‍ന്നുവരുന്നതാണ് അവര്‍ക്കെതിരായ നേതാക്കളുടെ പരാമര്‍ശമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. ആക്രമണം നടത്തുന്നതില്‍ കോണ്‍ഗ്രസ് നേതാക്കളും ഉള്‍പ്പെട്ടിട്ടുണ്ട്. സ്ത്രീകള്‍ എത്ര ഉന്നത പദവിയില്‍ ഇരുന്നാലും പൊതുവെ തികട്ടി വരുന്നത് പുരുഷ മേധാവിത്വമാണ്. പറഞ്ഞ കാര്യത്തില്‍ നിന്ന് പിന്നോട്ടില്ല എന്ന് അവര്‍തന്നെ പറഞ്ഞിട്ടുണ്ടെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.