പി വി അന്‍വറിന്റെ പഴയ എംഎല്‍എ ഓഫീസ് ഇനി തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഓഫീസ്

മലപ്പുറം: പി വി അന്‍വറിന്റെ പഴയ എംഎല്‍എ ഓഫീസ് ഇനി തൃണമൂല്‍ കോണ്‍ഗ്രസിന്റെ മണ്ഡലം കമ്മിറ്റി ഓഫീസ്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായാണ് അന്‍വര്‍ ഓഫീസിന്റെ മുഖം മാറ്റിയത്. അന്‍വര്‍ എംഎല്‍എ സ്ഥാനം രാജി വെച്ചതിനു പിന്നാലെ ഓഫീസിലെ ബോര്‍ഡ് ഉള്‍പ്പടെ മാറ്റിയിരുന്നു. ആര്യാടന്‍ ഷൗക്കത്തിന്റെ വീടിന്റെ മുന്‍പിലാണ് ഓഫീസ്.
Also Read; പറഞ്ഞതിലും അരമണിക്കൂര്‍ മുമ്പേ സ്റ്റേഷനില്‍ ഹാജരായി ഷൈന്‍ ടോം ചാക്കോ; മാധ്യമങ്ങളോട് പ്രതികരിച്ചില്ല
അതിനിടെ ഉപതിരഞ്ഞെടുപ്പിലേക്കുള്ള യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകുന്നതുവരെ പത്ര മാധ്യമങ്ങളുമായുള്ള ആശയവിനിമയം താല്‍ക്കാലികമായി വിച്ഛേദിക്കുകയാണെന്ന് പി വി അന്‍വര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു. മാധ്യമങ്ങള്‍ സഹകരിക്കണമെന്നും ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ടെന്നുമായിരുന്നു അന്‍വര്‍ കുറിച്ചത്.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…