#Movie #Top Four

ലഹരിക്കെതിരായ സന്ദേശവുമായി സൂത്രവാക്യം ടീസര്‍

ഷൈന്‍ ടോം ചാക്കോയും വിന്‍സി അലോഷ്യസും മുഖ്യവേഷത്തിലെത്തുന്ന സൂത്രവാക്യം എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ലഹരിക്കെതിരായ സന്ദേശത്തോടെയാണ് ടീസര്‍ തുടങ്ങുന്നത് എന്നതാണ് ശ്രദ്ധേയം. ഈ ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ച് മയക്കുമരുന്നുപയോഗിച്ച് ഷൈന്‍ അപമര്യാദയായി പെരുമാറിയെന്ന വിന്‍സിയുടെ ആരോപണം വലിയ വിവാദമായിരുന്നു.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

ചിത്രത്തില്‍ ക്രിസ്റ്റോ സേവ്യര്‍ എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് ഷൈന്‍ ടോം ചാക്കോ എത്തുന്നത്. സസ്‌പെന്‍സ് ത്രില്ലറായാണ് ചിത്രമെത്തുക എന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. ശ്രീകാന്ത് കന്ദ്രഗുല ആണ് ചിത്രത്തിന്റെ നിര്‍മാണം. യുജീന്‍ ജോസ് ചിറമ്മലിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് റെജിന്‍ എസ്. ബാബുവാണ്. പെന്‍ഡുലം എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമാണ് ഇദ്ദേഹം. ഛായാഗ്രഹണം -ശ്രീരാം ചന്ദ്രശേഖരന്‍, സംഗീതം -ജീന്‍ പി. ജോണ്‍സന്‍, എഡിറ്റിംഗ് -നിതീഷ് കെ.ടി.ആര്‍.

Leave a comment

Your email address will not be published. Required fields are marked *