#news #Top Four

അടിയന്തര ശസ്ത്രക്രിയ അല്ലല്ലോ; സൗന്ദര്യം വര്‍ദ്ധിപ്പിക്കാനുള്ളതല്ലേ, ശ്രദ്ധിക്കണമായിരുന്നുവെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതിക്ക് വിരലുകള്‍ നഷ്ടമായ സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഇതൊരു അടിയന്തര ശസ്ത്രക്രിയ അല്ലല്ലോ, സൗന്ദര്യം വര്‍ദ്ധിപ്പിക്കാനുള്ളതല്ലേ. അപ്പോള്‍ ശസ്ത്രക്രിയ നടത്തുന്നത് വിദഗ്ധരായ ഡോക്ടര്‍ തന്നെയാണോയെന്ന് അന്വേഷിച്ചിട്ട് പോകണമായിരുന്നുവെന്ന് ഗണേഷ് കുമാര്‍ കുറ്റപ്പെടുത്തി. ഇത്തരത്തില്‍ എളുപ്പത്തില്‍ വണ്ണം കുറയ്ക്കാനുള്ള കാര്യങ്ങള്‍ ചെയ്യുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. മുന്‍കാലങ്ങളില്‍ ശസ്ത്രക്രിയ ചെയ്തവരുടെ അനുഭവങ്ങള്‍ കണക്കിലെടുക്കണമായിരുന്നു. ഇത്തരം ശസ്ത്രക്രിയയുടെ പരിണിത ഫലങ്ങള്‍ നമ്മള്‍ അറിഞ്ഞിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Also Read; വന്യജീവി അക്രമണം; മലപ്പുറത്ത് യുവാവ് മരിച്ചു

തിരുവനന്തപുരത്തെ കഴക്കൂട്ടത്താണ് കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയയ്ക്കിടെ ഗുരുതര പിഴവ് സംഭവിച്ചത്. ചികിത്സാ പിഴവിനെ തുടര്‍ന്ന് യുവതിയുടെ ഒമ്പത് വിരലുകളാണ് മുറിച്ചുമാറ്റേണ്ടി വന്നത്. കഴക്കൂട്ടം കുളത്തൂരിലെ കോസ്മറ്റിക് ആശുപത്രിയില്‍ ചികിത്സ തേടിയ 31കാരി നീതുവിനാണ് ചികിത്സാപ്പിഴവിനെത്തുടര്‍ന്ന് വിരലുകള്‍ മുറിച്ചുമാറ്റേണ്ടി വന്നത്.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

പ്രസവത്തിന് ശേഷമുള്ള വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍, പരസ്യം കണ്ടാണ് കോസ്മറ്റിക് ആശുപത്രിയുമായി നീതു ബന്ധപ്പെടുന്നത്. 5 ലക്ഷം രൂപയാണ് ശസ്ത്രക്രിയക്കായി ആശുപത്രി ആവശ്യപ്പെട്ടത്. ആദ്യം യുവതി പിന്‍മാറിയെങ്കിലും മൂന്ന് ലക്ഷം രൂപയ്ക്ക് ചെയ്തുതാരാമെന്ന് പറഞ്ഞ് ആശുപത്രിയില്‍ നിന്നും ബന്ധപ്പെടുകയായിരുന്നു. ഇതേ ആശുപത്രിക്കെതിരെ മറ്റൊരു ഗുരുതര പിഴവ് ആരോപണവും ഉണ്ടെന്നാണ് നീതുവിന്റെ ഭര്‍ത്താവ് പത്മജിത് പറയുന്നത്. 2024ല്‍ ഇതേ ആശുപത്രിയില്‍വെച്ച് കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ ഒരാള്‍ മരിച്ചിരുന്നു.

 

Leave a comment

Your email address will not be published. Required fields are marked *