ഗതാഗതക്കുരുക്ക് രൂക്ഷം; തകര്‍ന്ന ആറുവരിപ്പാതയുടെ തൃശൂര്‍ ഭാഗത്തേക്കുള്ള സര്‍വീസ് റോഡ് തുറന്നുകൊടുത്തേക്കും
മലപ്പുറം: ദേശീയപാത 66ല്‍ മലപ്പുറം കുരിയാട്ടെ തകര്‍ന്ന ആറുവരിപ്പാതയില്‍ തൃശൂര്‍ ഭാഗത്തേക്കുള്ള സര്‍വീസ് റോഡ് തുറന്നു കൊടുത്തേക്കും. സമാന്തര റോഡില്‍ ഗതാഗതകുരുക്ക് രൂക്ഷമായ സാഹചര്യത്തിലാണ് സര്‍വീസ് റോഡ് തുറന്നു കൊടുക്കാനായി ജില്ലാ ഭരണകൂടം ആലോചിക്കുന്നത്. ഇത്തരത്തില്‍ റോഡ് തുറന്നു കൊടുക്കാന്‍ ദേശീയപാത അധികൃതരും ശിപാര്‍ശ ചെയ്തിട്ടുണ്ട്. ആറുവരിപ്പാതയില്‍ നിന്ന് സര്‍വീസ് റോഡിലേക്ക് കോണ്‍ക്രീറ്റ് കട്ടകള്‍ വീഴാതിരിക്കാനുള്ള സുരക്ഷാ നടപടികള്‍ ഏതാനും ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയ ശേഷം ഗതാഗതം അനുവദിക്കാനാണ് നീക്കം.
Also Read; മഴ കനക്കുന്നു; ആവശ്യമെങ്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കും: മന്ത്രി കെ രാജന്
മലപ്പുറം കുരിയാട് ദേശീയപാതയുടെ ഭാഗങ്ങള്‍ ഇടിഞ്ഞുവീണ സാഹചര്യത്തില്‍ ചെമ്മാട്-മമ്പുറം വഴിയാണ് വാഹനങ്ങള്‍ തിരിച്ചുവിട്ടിരുന്നത്. ഈ ചെറിയ റോഡിലൂടെ ദേശീയപാതയിലൂടെയുള്ള നൂറുകണക്കിന് വാഹനങ്ങള്‍ പോകുന്നത് വലിയ ഗതാഗതകുരുക്കിന് വഴിവെച്ചിരുന്നു. കാലവര്‍ഷം വരുന്നതും സ്കൂള്‍ തുറക്കുകയും ചെയ്യുന്നതോടെ ഗതാഗതക്കുരുക്ക് വര്‍ധിക്കാന്‍ ഇടയാക്കും. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് സര്‍വീസ് റോഡ് തുറന്നു കൊടുക്കാനുള്ള ആലോചന നടക്കുന്നത്.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…





Malayalam 






















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































