വിദേശികള്‍ക്ക് കൗതുകമായി കോവളത്ത് വലയില്‍ കുടുങ്ങിയ മൂര്‍ഖന്‍
തിരുവനന്തപുരം: കോവളം ലൈറ്റ് ഹൗസ് ബീച്ചില്‍ തീരം കാണാനെത്തിയ വിദേശികള്‍ക്ക് കൗതുകമായി വലയില്‍ കുടുങ്ങിയ മൂര്‍ഖന്‍ പാമ്പ്. വിവരം നാട്ടുകാര്‍ ആദ്യം ഫയര്‍ഫോഴ്‌സിനെയാണ് അറിയിച്ചത്. നിയമം പറഞ്ഞ് ഫയര്‍ഫോഴ്‌സ് നിസഹായാവസ്ഥ അറിയിച്ചപ്പോള്‍ വനം വകുപ്പിനെ അറിയിച്ചു.
Also Read: അമ്മ തിരഞ്ഞെടുപ്പ്; ‘കുപ്പി പുതിയത് ;പക്ഷേ വീഞ്ഞ് പഴയതു തന്നെ’: ശ്രീകുമാരന്‍ തമ്പി
വനം വകുപ്പിലെ സര്‍പ്പ വിംഗില്‍ നിന്ന് ദീപു, സജീവ് എന്നിവര്‍ എത്തി മൂര്‍ഖനെ വലയില്‍ നിന്ന് രക്ഷപ്പെടുത്തി. ഒരു മണിക്കൂറോളം ശ്രമിച്ചാണ് വലയുടെ കണ്ണികള്‍ ഓരോന്നായി കത്തി ഉപയോഗിച്ച് മുറിച്ചത്. എന്നാല്‍ മൂര്‍ഖന്റെ വായ്ക്ക് ചുറ്റും കുടുങ്ങിയ വല മാറ്റാന്‍ ധൈര്യമുമുണ്ടായില്ല.
ഇര തേടാനാറങ്ങിയപ്പോള്‍ വലയില്‍ കുടുങ്ങിയതാകാമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒരു രാത്രിയും പകലും വലയില്‍ അകപ്പെട്ട മൂര്‍ഖന്‍ ആരോഗ്യവാനെണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. കോവളം ബീച്ച് സന്ദര്‍ശിക്കാനെത്തിയ വിദേശികള്‍ ഇക്കാര്യങ്ങള്‍ അത്ഭുതത്തോടെയാണ് കണ്ടുനിന്നത്.





Malayalam 






































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































