സാങ്കേതിക സര്‍വകലാശാല വിസി നിയമനം; റിട്ട. ജഡ്ജി സുധാംശു ധൂലിയയെ സെര്‍ച്ച് കമ്മിറ്റി ചെയര്‍പേഴ്‌സണാക്കി ഉത്തരവിട്ട് സുപ്രീം കോടതി
ഡല്‍ഹി: ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട് റിട്ട. ജഡ്ജി സുധാന്‍ഷു ധൂലിയയെ സെര്‍ച്ച് കമ്മറ്റി ചെയര്‍പേഴ്‌സണാക്കി ഉത്തരവിട്ട് സുപ്രീം കോടതി. ജഡ്ജിയെ സെര്‍ച്ച് കമ്മിറ്റിയുടെ ചെയര്‍പേഴ്‌സണ്‍ ആക്കണമെന്ന് കോടതിയില്‍ കേരളം ആവശ്യപ്പെട്ടിരുന്നു. കേരളത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചിരിക്കുകയിയിരുന്നു. സ്ഥിരം വിസി നിയമനത്തിന് സംസ്ഥാനവും ഗവര്‍ണറും നല്‍കിയ പട്ടികയുടെ അടിസ്ഥാനത്തില്‍ കമ്മറ്റി രൂപീകരിക്കുമെന്നും രണ്ടുപേര്‍ ചാന്‍സിലറുടെ നോമിനി, രണ്ടുപേര്‍ സംസ്ഥാനത്തിന്റെ നോമിനി എന്ന നിലയില്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കുമെന്നും കോടതി വ്യക്തമാക്കി. രണ്ടാഴ്ചക്കുള്ളില്‍ സമിതി രൂപീകരിക്കണം. ഒരു മാസത്തിനുള്ളില്‍ നടപടികളില്‍ പുരോഗതി അറിയിക്കണം എന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
Also Read; ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം; ഐഇഡി പൊട്ടിത്തെറിച്ച് ജവാന് വീരമൃത്യു
യുജിസി നോമിനി സെര്‍ച്ച് കമ്മിറ്റിയുടെ പട്ടികയില്‍ ഉണ്ടാകില്ല. രണ്ടുപേര്‍ ചാന്‍സിലര്‍ നോമിനിയും രണ്ടുപേര്‍ സര്‍ക്കാര്‍ നോമിനിയും പിന്നെ ചെയര്‍പേഴ്‌സണും അടങ്ങുന്ന കമ്മിറ്റിയാണ് രൂപീകരിക്കുക. റിപ്പോര്‍ട്ട് കമ്മറ്റി മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കണം. ഇതിനുശേഷം പട്ടിക മുഖ്യമന്ത്രിയുടെ ശുപാര്‍ശയോടെ ചാന്‍സിലര്‍ ആയ ഗവര്‍ണര്‍ക്ക് കൈമാറണം. പശ്ചിമബംഗാള്‍ കേസിലെ വിധി സുപ്രീംകോടതി ഇക്കാര്യത്തിലും ബാധകമാക്കുകയാണ്. കേസില്‍ സംസ്ഥാന സര്‍ക്കാരിനായി മുതിര്‍ന്ന അഭിഭാഷകന്‍ ജയദീപ് ഗുപ്ത ,സ്റ്റാന്‍ഡിങ് കൗണ്‍സല്‍ സി കെ ശശി എന്നിവര്‍ ഹാജരായി. ഗവര്‍ണര്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ പി ശ്രീകുമാര്‍, സ്റ്റാന്‍ഡിങ് കൗണ്‍സല്‍ വെങ്കിട സുബ്രഹ്‌മണ്യ എന്നിവര്‍ ഹാജരായി.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…





Malayalam 







































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































