October 25, 2025
#kerala #Top Four

ജയിക്കാന്‍ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളില്‍ പുറത്തുനിന്ന് ആളെ കൊണ്ടുവന്ന് വോട്ട് ചെയ്യിപ്പിക്കും: വെളിപ്പെടുത്തലുമായി ബി.ഗോപാലകൃഷ്ണന്‍

തൃശ്ശൂര്‍: തൃശ്ശൂരില്‍ സുരേഷ് ഗോപി വിജയത്തില്‍ കള്ളവോട്ട് നടന്നെന്ന യുഡിഎഫ്-എല്‍ഡിഎഫ് ആരോപണത്തോട് പ്രതികരിച്ച് ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണന്‍. ജയിക്കാന്‍ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളില്‍ പുറത്തുനിന്ന് ആളെ കൊണ്ടുവന്ന് താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കാറുണ്ടെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു.

Also Read: സ്‌കൂള്‍ അവധിമാറ്റത്തില്‍ നിലപാട് വ്യക്തമാക്കി കാന്തപുരം, എല്ലാം കൂടിയാലോചനയിലൂടെ മാത്രമേ നടപ്പിലാക്കൂവെന്ന് വിദ്യാഭ്യാസ മന്ത്രി

‘ഞങ്ങള്‍ ജയിക്കാന്‍ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളില്‍ ജമ്മു കശ്മീരില്‍നിന്നും ആളുകളെ കൊണ്ട് വന്ന് ഒരു വര്‍ഷം താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കും. അത് ഇനിയും ചെയ്യിക്കും.’ ബി.ഗോപാലകൃഷ്ണന്‍ പറഞ്ഞു.

നിയമസഭയില്‍ ഇത്തരത്തില്‍ വോട്ട് ചെയ്യിപ്പിക്കാന്‍ ഇപ്പോള്‍ ഉദ്ദേശിച്ചിട്ടില്ല. ലോക്സഭയിലാണ് അത്തരത്തിലൊരു തീരുമാനമെടുത്തത്. നിയമസഭയില്‍ ആ സമയത്ത് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് കള്ളവോട്ടല്ലെന്നും ബി.ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി. മരിച്ച ആളുടെ പേരില്‍ വോട്ട് ചെയ്യുക, ഒരാള്‍ രണ്ട് വോട്ട് ചെയ്യുക എന്നതാണ് കള്ളവോട്ട് എന്ന് പറയുന്നത്. ഏത് വിലാസത്തിലും ആളുകളെ വോട്ടര്‍പട്ടികയില്‍ ചേര്‍ക്കാം. ജയിക്കാന്‍ വേണ്ടി വ്യാപകമായി ഞങ്ങള്‍ വോട്ട് ചേര്‍ക്കും. ബിജെപിയെ തോല്‍പ്പിക്കാന്‍ യുഡിഎഫും എല്‍ഡിഎഫും പലയിടങ്ങളിലും ഒന്നിക്കാറുണ്ട്. അതില്‍ ധാര്‍മിക പ്രശ്നങ്ങളില്ലെങ്കില്‍ ഇതിലും ധാര്‍മികതയുടെ പ്രശ്നമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a comment

Your email address will not be published. Required fields are marked *