October 25, 2025
#kerala #Top Four

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണം; ഹൈക്കമാന്‍ഡിന് വീണ്ടും പരാതികള്‍

ന്യൂഡല്‍ഹി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്ന് ആവശ്യം. ഹൈക്കമാന്‍ഡിന് വീണ്ടും പരാതികള്‍ ലഭിച്ചു. എംഎല്‍എയായതിന് ശേഷമുള്ള സാമ്പത്തിക വളര്‍ച്ച ദുരൂഹമാണ് എന്നും ഇടപാടുകള്‍ക്ക് പിന്നില്‍ ഷാഫി പറമ്പിലിനും പങ്കുണ്ടെന്നുമാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. എം എല്‍എ സ്ഥാനത്ത് നിന്നും കെപിസിസി അംഗത്വത്തില്‍ നിന്നും രാഹുലിനെ മാറ്റണമെന്നും പരാതികളില്‍ ആവശ്യപ്പെടുന്നു.

Also Read: അഭ്യൂഹങ്ങള്‍ക്ക് വിരാമം; മെസി കേരളത്തിലേക്ക്, സ്ഥിരീകരണവുമായി അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍

അതേസമയം, സ്ത്രീകളോടുള്ള മോശം പെരുമാറ്റമെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ നിന്ന് രാഹി വെച്ച രാഹുല്‍ മാങ്കൂട്ടത്തിലിന്റെ എംഎല്‍എ സ്ഥാനത്തും നിന്നും രാജിവെയ്ക്കണമെന്ന ആവശ്യം ഉയരുകയാണ്. രാഹുലിനെ എംഎല്‍എ സ്ഥാനത്ത് നില നിര്‍ത്തണോ എന്നാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ചോദ്യം ഉയര്‍ത്തുന്നത്.

സാങ്കേതികത്വം പറഞ്ഞുള്ള സംരക്ഷണം പാര്‍ട്ടിക്ക് ദോഷമല്ലേ എന്ന ചോദ്യം ഇവര്‍ ഉയര്‍ത്തുന്നു. എന്നാല്‍, പരാതിയും കേസുമില്ലാതെ ഇപ്പോള്‍ നടപടി കടുപ്പിക്കണോ എന്നാണ് മറ്റൊരു വിഭാഗം ചോദിക്കുന്നത്.

 

Leave a comment

Your email address will not be published. Required fields are marked *